മുഹമ്മദ്
അലി
Posted On
date_range Updated On
date_range മാരായമംഗലം സ്വദേശി മുഹമ്മദ് അലിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
മനാമ: കഴിഞ്ഞ വെള്ളിയാഴ്ച മനാമയിലെ താമസസ്ഥലത്തുവെച്ച് ഹൃദയാഘാതംമൂലം മരണപ്പെട്ട പാലക്കാട് ജില്ലയിലെ നെല്ലായ മാരായമംഗലം സ്വദേശി പറക്കാട്ടുതൊടി മുഹമ്മദ് അലിയുടെ (58) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
ചൊവ്വാഴ്ച രാവിലെ നാട്ടിൽ എത്തിക്കുന്ന മൃതദേഹം മാരായമംഗലം കേന്ദ്ര ജുമാമസ്ജിദ് ഖബർസ്ഥാനിൽ സംസ്കരിക്കും. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ വേണ്ട നടപടിക്രമങ്ങൾക്ക് ബഹ്റൈൻ കെ.എം.സി.സി ഭാരവാഹികളും സാമൂഹിക പ്രവർത്തകൻ സുബൈർ കണ്ണൂരും അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമസ്ഥൻ മജീദ് കണ്ണൂരും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.