ബി.കെ.എസ് ദേവ്ജി കലോത്സവത്തിൽനിന്ന്

മനം കവർന്ന് ബി.കെ.എസ് ദേവ്ജി കലോത്സവം

മനാമ: കേരളീയ സമാജത്തിൽ നടന്നുവരുന്ന ബി.കെ.എസ് ദേവ്ജി കലോത്സവം വിജയകരമായി പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ഈദ് ആഘോഷങ്ങളുടെ ഭാഗമായ അവധി ദിനങ്ങളിൽ ഏഴോളം വേദികളിലായാണ് 700ഓളം വരുന്ന മത്സരാർഥികൾ മാറ്റുരച്ച കലാമത്സരങ്ങൾ നടന്നത്.

ശാസ്ത്രീയ നൃത്തങ്ങളടക്കം പ്രധാന നൃത്ത മത്സരങ്ങൾ പൂർത്തീകരിച്ചതായി സമാജം വൈസ് പ്രസിഡന്റ് ദിലിഷ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി മഹേഷ് ജി. പിള്ള, കലോത്സവം ജനറൽ കൺവീനർ നൗഷാദ് മുഹമ്മദ് എന്നിവർ അറിയിച്ചു. ശാസ്ത്രീയ നൃത്തങ്ങൾക്ക്‌ വിധികർത്താക്കളായി നാട്ടിൽനിന്ന് നൃത്ത അധ്യാപകർ അടക്കമുള്ള പ്രമുഖരാണ് എത്തിച്ചേർന്നത്.

മേയ്‌ ഒന്നാം തീയതി വരെ നീണ്ടുനിൽക്കുന്ന കലോത്സവത്തിന്റെ വിജയത്തിനായി നൂറോളം വരുന്ന സമാജം മെംബർമാരുടെ സ്വാഗതസംഘമാണ് പ്രവർത്തിച്ചുവരുന്നത്. നൗഷാദ് മുഹമ്മദ് ജനറൽ കൺവീനറും രേണു ഉണ്ണികൃഷ്ണൻ, രജനി മേനോൻ, ബിറ്റോ എന്നിവർ ജോയിൻ കൺവീനറും ആയ കമ്മിറ്റിയാണ് കലോത്സവത്തിന്റെ മുഖ്യ സംഘാടകർ. കലോത്സവത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുന്ന കമ്മിറ്റി അംഗങ്ങളെയും രക്ഷിതാക്കളെയും മത്സരാർഥികളെയും അനുമോദിക്കുന്നതായും സമാജം എക്സിക്യൂട്ടിവ് കമ്മിറ്റി അറിയിച്ചു.  

Tags:    
News Summary - Breathtaking BKS Devji Art Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.