ബ്രസീൽ-അർജന്റീന ഫാൻസ് മാച്ച് ഇന്ന്

മനാമ: ബ്രസീൽ, അർജന്റീന ആരാധകർ കളിക്കളത്തിൽ നേർക്കുനേർ ഏറ്റുമുട്ടുന്ന 'ഫാൻസ് മാച്ച്' ഇന്ന് രാത്രി ഒമ്പതിന് കമീസിലെ എസി മിലാൻ ഗ്രൗണ്ടിൽ നടക്കും. 10 ഓ ക്ലോക്ക് വാരിയേഴ്സ് എഫ്.സി സംഘടിപ്പിക്കുന്ന മത്സരം ആരാധകർ തമ്മിലുള്ള സൗഹൃദം ഉറപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് സംഘടിപ്പിക്കുന്നത്. മത്സരഫലത്തേക്കാൾ ഉപരി സൗഹൃദത്തിന് മുൻതൂക്കം നൽകുന്ന ഈ പോരാട്ടം, യുവതലമുറയ്ക്ക് തങ്ങളുടെ കായിക മികവ് തെളിയിക്കാനുള്ള ഒരു മികച്ച വേദി കൂടിയായിരിക്കും.

മത്സരവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സംഘാടകർ ഇതിനകം പൂർത്തിയാക്കി കഴിഞ്ഞു. ഇരു ടീമുകളെയും പിന്തുണയ്ക്കുന്ന ആരാധകരും ആവേശത്തോടെയുള്ള അവസാനവട്ട തയ്യാറെടുപ്പുകളിലാണ്. മത്സരം വീക്ഷിക്കാൻ മുഴുവൻ ഫുട്ബോൾ സ്നേഹികളെയും കമീസിലെ എസി മിലാൻ ഗ്രൗണ്ടിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

Tags:    
News Summary - Brazil-Argentina Fans Match Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-06-21 07:31 GMT