ബോധി ധർമ മാർഷൽ ആർട്സ് അക്കാദമി ഗ്രേഡിങ് ടെസ്റ്റ്
ഉദ്ഘാടനം
മനാമ: ബോധി ധർമ മാർഷൽ ആർട്സ് അക്കാദമിയുടെ ഗ്രേഡിങ് ടെസ്റ്റും ചാമ്പ്യൻഷിപ്പും മുഹറഖ് അൽ ഇസ് ലാഹി സെന്ററിൽ നടന്നു. ഹൂറ ഗുദൈബിയ എം.പി മുഹമ്മദ് ഹുസൈൻ അൽ ജനാഹി (കാപിറ്റൽ ഗവർണറേറ്റ് ഫസ്റ്റ് ഡിസ്ട്രിക്ട്) മുഖ്യാതിഥിയായിരുന്നു.
ഷംസ് അക്കാദമി ഡയറക്ടർ ഫരീദ് ഷായിബ്, ന്യൂ ഹൊറൈസൺ സ്കൂൾ ചെയർമാൻ ജോയ് മാത്യു, മുഹറഖ് മലയാളി സമാജം പ്രസിഡന്റ് അനസ് റഹീം, സാമൂഹിക പ്രവർത്തകൻ സെയ്ദ് ഹനീഫ്, ബോധി ധർമ മെംബർ ചാക്കോ ജോസഫ്, അൽ മിനാർ ഡയറക്ടർ അബ്ദുല്ലത്തീഫ് എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു.
ബോധി ധർമ ചീഫ് മാസ്റ്റർ ഷാമിർ ഖാന്റെ നേതൃത്വത്തിലാണ് ടെസ്റ്റും ചാമ്പ്യൻഷിപ്പും നടന്നത്. ബഹ്റൈൻ മാർഷൽ ആർട്സ് അധ്യാപനരംഗത്തെ 26ാമത്തെ വർഷം പിന്നിട്ട ചീഫ് മാസ്റ്റർ ഷാമിർഖാന്‍ എം.പി. മുഹമ്മദ് ഹുസൈൻ അൽ ജനാഹി മെമന്റോ നൽകി ആദരിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് ഗോൾഡ്, സിൽവർ, ബ്രോൺസ് എന്നീ മെഡലുകൾ എം.പി. മുഹമ്മദ് ഹുസൈൻ അൽ ജനാഹി, ഫരീദ് ഷായിബ്, ജോയ് മാത്യു എന്നിവർ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.