സുരക്ഷ നിയമം ലംഘിച്ച ബോട്ട് പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

മനാമ: ബഹ്റൈനിൽ കടൽ യാത്രാ നിരോധന ഉത്തരവ് ലംഘിച്ച് ബോട്ടുമായി കടലിലിറങ്ങിയ മൂന്ന് പേരെ കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തു. രാത്രി 6:30 മുതൽ പുലർച്ചെ 4 മണി വരെ ബഹ്റൈനിലെ കടൽ ഏരിയകളിൽ യാത്ര നടത്താൻ അനുമതിയില്ല. ഇത് ലംഘിച്ചതിനെ തുടർന്നാണ് ഇവർ പിടിയിലായത്. ഇവരുടെ ബോട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പതിവ് സമുദ്ര നിരീക്ഷണത്തിനിടയിലാണ് സംഭവം.

തീരത്തുനിന്ന് പുറപ്പെട്ട് വടക്കൻ ജലാശയത്തിലേക്ക് പോയ ബോട്ട് റഡാറിലും തീരദേശ ക്യാമറകളിലും പതിഞ്ഞിരുന്നു. കോസ്റ്റ് ഗാർഡ് പട്രോളിങ് സംഘം ബോട്ട് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും മുന്നറിയിപ്പുകൾ അവഗണിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സംഘം പട്രോളിങ് ബോട്ടിന്റെ നേർക്ക് ബോട്ട് ഇടിപ്പിച്ചു. തുടർന്നുണ്ടായ ആഘാതത്തിൽ രണ്ട് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ബോട്ടിലുണ്ടായിരുന്ന രണ്ട് പേർ കടലിലേക്ക് വീഴുകയും ചെയ്തു. ഇവരെ സുരക്ഷിതമായി രക്ഷപ്പെടുത്തി.

Tags:    
News Summary - Boat caught violating safety rules; three arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.