മനാമ: മുൻ കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം (ബി.എം.ഡി.എഫ്). ഉറച്ച നിലപാടുകൾകൊണ്ടും സത്യസന്ധമായ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെയും ജന ഹൃദയങ്ങളിൽ ചിര പ്രതിഷ്ഠ നേടിയ നേതാവായിരുന്നു ദീർഘകാലം ജന പ്രതിനിധിയും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി.എസെന്ന് ബി.എം.ഡി.എഫ് ഭാരവാഹികൾ അനുശോചന പത്രക്കുറിപ്പിൽ അറിയിച്ചു. ജീവിതത്തിലുടനീളം ആദർശ ധീരമായ നിലപാടുകൾ എടുത്തുകൊണ്ട് മാതൃകപരമായ രാഷ്ട്രീയ പ്രവർത്തനം നടത്തിയ വി.എസ് എക്കാലത്തും സ്മരിക്കപ്പെടുമെന്നും ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം എക്സിക്യൂട്ടിവ് കമ്മിറ്റി അഭിപ്രായപ്പെട്ടു. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന നിർമാണ പ്രവർത്തനങ്ങൾക്കും കൈയേറ്റങ്ങൾക്കുമെതിരെ അദ്ദേഹം സ്വീകരിച്ച നിലപാടുകൾ എന്നെന്നും മാതൃകപരവും സ്മരണീയവുമാണെന്നും അനുശോചന സന്ദേശത്തിൽ എക്സിക്യൂട്ടിവ് കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.