പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിനെ ബി.എം.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
മനാമ: ബി.എം.സി ഫിലിം സൊസൈറ്റി ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് എട്ടിന് ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടിയിൽ പങ്കെടുക്കാൻ പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് ബഹ്റൈനിലെത്തി.
ബി.എം.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് വിമാനത്താവളത്തിൽ ബൊക്കെ നൽകി സ്വീകരിച്ചു. മീഡിയ ഹെഡ് പ്രവീൺ കൃഷ്ണ, മറ്റ് ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു.
ബി.എം.സിയുടെ പ്രഥമ ഹ്യുമാനിറ്റേറിയൻ അവാർഡ് മുഖ്യാതിഥിയും ബഹ്റൈൻ പൊതുമരാമത്ത് അണ്ടർ സെക്രട്ടറിയുമായ അഹമ്മദ് എ അസീസ് അൽഖയാത്ത് ഗോപിനാഥ് മുതുകാടിന് സമ്മാനിക്കും. കേരള സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, ആക്ട് ലാബ് സ്ഥാപകൻ സജീവ് നമ്പിയത്ത് തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.