മനാമ: അൽഫുർഖാൻ സെൻറർ സാമൂഹികക്ഷേമ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാനം സംഘടിപ്പിക്കുന്നു. ജനുവരി ഒന്നിന് ഏഴു മണി മുതൽ 12 മണി വരെ സൽമാനിയ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ രക്തദാനം നടത്തുന്നതാണ്.
രക്തദാനത്തിന് തയാറുള്ളവർ 39223848, 33102646, 39545672 എന്നീ വാട്സ്ആപ് നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അൽഫുർഖാൻ ഭാരവാഹികൾ അറിയിച്ചു. എല്ലാവർഷവും ജനുവരി ഒന്നിനും ഹിജറി വർഷാരംഭമായ മുഹറം ഒന്നിനും അൽഫുർഖാൻ സെൻറർ രക്തദാനം നടത്തിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.