‘ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ’ ആ​ഗോ​ള സൗ​ഹൃ​ദ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന കാ​മ്പ​യി​ൻ

‘നമ്മൾ ചാവക്കാട്ടുകാർ’ രക്തദാന കാമ്പയിൻ

മ​നാ​മ: ‘ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ’ ആ​ഗോ​ള സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ര​ക്ത​ദാ​ന കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. മു​ഹ​റ​ഖ് കി​ങ് ഹ​മ​ദ് യൂ​നി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ലി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴു​മ​ണി മു​ത​ൽ ഉ​ച്ച​ക്ക് 12.30 വ​രെ സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പി​ൽ 60 പേ​ർ പ​ങ്കെ​ടു​ത്തു.

പ്ര​മു​ഖ സാ​മൂ​ഹി​ക, ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക​നും കാ​ൻ​സ​ർ കെ​യ​ർ ഗ്രൂ​പ് ചെ​യ​ർ​മാ​നു​മാ​യ ഡോ. ​പി.​വി. ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ്‌ നി​സാ​ർ കൊ​ല്ലം, കെ.​ടി. സ​ലീം, ബ​ഹ്‌​റൈ​നി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യും യോ​ഗ ട്രെ​യി​ന​റു​മാ​യ ഫാ​ത്തി​മ അ​ൽ മ​ൻ​സൂ​റി എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു.

‘ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ ബ​ഹ്‌​റൈ​ൻ’ പ്ര​സി​ഡ​ന്റ് ഫി​റോ​സ് തി​രു​വ​ത്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ നൗ​ഷാ​ദ് അ​മാ​ന​ത്തു സ്വാ​ഗ​ത​വും ഷി​ബു ന​ന്ദി​യും അ​റി​യി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഫാ​റൂ​ഖ് പി. ​കൊ​ച്ച​ൻ, ഷു​ഹൈ​ബ്, ഷെ​ജീ​ർ, ഷാ​ജ​ഹാ​ൻ, ക​ലിം, അ​ഭി​ലാ​ഷ്, വൈ​ശാ​ഖ്, യൂ​സു​ഫ് അ​ലി, ഷ​ഫീ​ഖ് അ​വി​യൂ​ർ, സി​റാ​ജ്, സു​ഹൈ​ൽ, ഫ​ഹ​ദ്, വി​ജ​യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Blood Donation Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT