കുടുംബ സൗഹൃദ വേദി സംഘടിപ്പിച്ച ക്യാമ്പിൽ നിന്ന്

ഈദ് ദിനത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് കുടുംബ സൗഹൃദ വേദി ബഹ്‌റൈൻ

മനാമ: ബഹ്‌റൈനിലെ കുടുംബ കൂട്ടായ്മയായ കുടുംബ സൗഹൃദ വേദി ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ ഈദ് ദിനാഘോഷത്തോടെ അനുബന്ധിച്ച് സൽമാനിയ ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രക്ഷാധികാരി അജിത് കണ്ണൂർ, ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ, ട്രഷറര്‍ മണിക്കുട്ടൻ ജി, മെമ്പർഷിപ് സെക്രട്ടറി അജിത് മണക്കാല, മെഡിക്കൽ കോർഡിനേറ്റർ ബിജോ തോമസ്, ചാരിറ്റി കൺവീനവർ സയിദ് ഹനിഫ, ലേഡീസ് വിംഗ് പ്രസിഡന്റ്‌ കാത്തു സച്ചിൻദേവ്, ജോയിന്റ് സെക്രട്ടറി ജയേഷ് താന്നിക്കൽ, ജനറൽ ഓഡിറ്റർ മൻഷീർ കൊണ്ടോട്ടി, വർക്കിംഗ്‌ കമ്മറ്റി അംഗങ്ങൾ ആയ വിനോദ് അരുർ, ദേവി ദിവ്യ എന്നിവരും ക്യാമ്പിന് നേതൃത്വം നൽകി.

രക്തദാന ക്യാമ്പുമായി സഹകരിച്ചവർ, സാമൂഹിക പ്രവർത്തകർ, ഹോസ്പിറ്റൽ സ്റ്റാഫ്‌ അങ്ങനെ എല്ലാവർക്കും അസോസിയേഷന്റെ പേരിൽ ഉള്ള നന്ദിയും അറിയിച്ചു. 


Tags:    
News Summary - Blood donation camp organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.