നോൺ-റസിഡന്റ് തമിഴ് ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
Posted On
date_range Updated On
date_range രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയായിരുന്ന അന്തരിച്ച കലൈജ്ഞർ ഡോ. കരുണാനിധിയുടെ സ്മരണക്കായി, നോൺ-റസിഡന്റ് തമിഴ് ഇന്ത്യൻ അസോസിയേഷൻ ബുസൈതീനിലെ കിങ് ഹമദ് ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കരുണാനിധിയുടെ 102ാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന ക്യാമ്പിൽ 74 പേർ രക്തം ദാനംചെയ്തു. പരിപാടിയിൽ ബഹ്റൈനിലെ എൻ.ആർ.ടി.ഐ.എ പ്രസിഡന്റ് മുഹമ്മദ് ഹുസൈൻ മാലിം, ബഹ്റൈനിലെ അസിസ്റ്റന്റ് പ്രസിഡന്റ് കരുണാനിധി, പരിപാടിയുടെ കോഓഡിനേറ്റർമാരും സംഘാടകരുമായ മന്നായ് മുബാറക്, ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.