കെ.പി.കെ.ബിയും ബി.ഡി.കെയും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
Posted On
date_range Updated On
date_range കായംകുളം പ്രവാസി കൂട്ടായ്മ -ബി.ഡി.കെ രക്തദാന ക്യാമ്പ്
മനാമ: കായംകുളം പ്രവാസി കൂട്ടായ്മ ബഹ്റൈനും (കെ.പി.കെ.ബി) ബ്ലഡ് ഡോണേഴ്സ് കേരളയും(ബി.ഡി.കെ) സംയുക്തമായി അവാലിയിലെ മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ കാർഡിയാക് സെന്റർ ബ്ലഡ് ബാങ്കിൽ എമർജൻസി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബി.ഡി.കെ പ്രസിഡന്റ് ഗംഗൻ തൃക്കരിപ്പൂർ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സാബു അഗസ്റ്റിൻ, നിധിൻ ശ്രീനിവാസ്, ഗിരീഷ് കെ.വി, കെ.പി.കെ.ബി ജനറൽ സെക്രട്ടറി ജയേഷ് താന്നിക്കൽ, ട്രഷറർ തോമസ് ഫിലിപ്പ്, അംഗങ്ങളായ നിതിൻ ബാബു, അനൂപ് സി.പി, ഷാബു സത്യദാസ്, സിറാജ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.