Posted On
date_range Updated On
date_range ‘പവിഴദ്വീപിലെ കോഴിക്കോട്ടുകാർ’ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോ ട്ടുകാർ ഒന്നാം വാർഷികത്തോടനുബന്ധിച്ച് രക്തദാനം ജീവദാനം എന്ന ആശയത്തെ മുൻനിർത്തി കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പവിഴദ്വീപിലെ കോഴിക്കോട്ടുകാർ അംഗങ്ങളും കുടുംബാംഗങ്ങളും അടക്കം രക്തം ദാനം ചെയ്തു. പ്രസിഡൻറ് കെ. ജനാർദനൻ ഉദ്ഘാടനം നിർവഹിച്ചു. ട്രഷറർ ബാബു ജി. നായർ അധ്യക്ഷത വഹിച്ചു. രക്തദാനം നടത്തിയ മുഴുവൻ ആളുകൾക്കും കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ്ബാങ്കിെൻറ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഫാസിൽ വട്ടോളി, യു.കെ.എം റാഷിക്ക്, പ്രജി ചേവായൂർ, വിൻസെൻറ് തോമസ്, ശ്രീജിത്ത് ഫറോക്ക്, സുബൈർ മറ്റു ഭാരവാഹികൾ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.