പ്രതീകാത്മക ചിത്രം
മസ്കത്ത്: ബൗഷർ ബ്ലഡ് ബാങ്കിലേക്ക് അടിയന്തരമായി ഒ നെഗറ്റിവ് രക്തം ദാനം ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഒ നെഗറ്റീവ് രക്തഗ്രൂപ്പിന്റെ അളവ് ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. അതിനാൽ സെൻട്രൽ ബ്ലഡ് ബാങ്കിലേക്ക് രക്തം ദാനം ചെയ്യാൻ എല്ലാവരും തയാറാകണമെന്ന് ഡി.ബി.ബി. എസ് ആവശ്യപ്പെട്ടു.
ശനിയാഴ്ച മുതൽ വ്യാഴം വരെ രാവിലെ എട്ട് മുതൽ രാത്രി എട്ടുവരെയും വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ടുവരെയും രകക്തദാനത്തിനായി എത്താവുന്നതാണ്. 94555648 എന്ന വാട്ട്സ്ആപ്പ് വഴിയോ 24591255, 24594255 എന്ന നമ്പറിൽ വിളിച്ചോ രജിസ്റ്റർ ചെയ്യാം. മുൻകൂട്ടി ബുക്ക് ചെയ്യാതെയും രക്തം ദാനം ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.