മനാമ: ബഹ്റൈന്റെ 54ാമത് ദേശീയ ദിനാഘോഷത്തിനോടനുബന്ധിച്ച് ബഹ്റൈൻ കേരളീയ സമാജം 'ഇലസ്ട്ര 2025' എന്ന പേരിൽ മെഗാ ചിത്രകലാമത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 16ന് സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് മത്സരം.
മൂന്ന് മുതൽ 17 വയസ്സുവരെയുള്ള കുട്ടികളെ അഞ്ച് ഗ്രൂപ്പുകളാക്കിയാണ് മത്സരം. ഗ്രൂപ് ഒന്ന് 3-5 വയസ്സുവരെ ഉള്ള കുട്ടികൾ, ഗ്രൂപ് രണ്ട് 6-8 വയസ്സുവരെയുള്ള കുട്ടികൾ, ഗ്രൂപ് മൂന്ന് 9-11 വയസ്സുവരെയുള്ള കുട്ടികൾ, ഗ്രൂപ് നാല് 12-14 വയസ്സുവരെയുള്ള കുട്ടികൾ, ഗ്രൂപ് അഞ്ച് 15-17 വയസ്സുവരെയുള്ള കുട്ടികൾ എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്.
വിജയികൾക്ക് കാഷ് പ്രൈസ് ഉൾപ്പെടെ ട്രോഫികളും സർട്ടിഫിക്കറ്റുകളും ലഭിക്കും. കൂടാതെ തെരഞ്ഞെടുത്ത മികച്ച ചിത്രങ്ങൾക്ക് പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്.
ദേശീയദിനാഘോഷം വർണാഭമാക്കുന്നതിന് ചിത്രകലാ പ്രേമികളായ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, കലാവിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ജനറൽ കൺവീനർ ബിനു വേലിയിൽ (3944 0530), ജോയന്റ് കൺവീനർമാരായ ജയരാജ് ശിവദാസൻ (3926 1081), റാണി രഞ്ജിത്ത് (3962 9148), രജിസ്ട്രേഷൻ കൺവീനർ രേണു ഉണ്ണികൃഷ്ണൻ (3836 0489) എന്നിവരുമായി ബന്ധപ്പെടാം. മത്സരത്തിൽ പങ്കെടുക്കുന്നതിന് താഴെ പറയുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം. https://bksbahrain.com/2025/illustra/register.html
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.