ബഹ്റൈൻ കേരളീയ സമാജം സമാഹരിച്ച ദുരിതാശ്വാസ
സാമഗ്രികൾ തുർക്കിയ അംബാസഡർ എസിൻ കാക്കിലിനു കൈമാറുന്നു
ബി.കെ.എസ് ദുരിതാശ്വാസ സാമഗ്രികൾ കൈമാറി
മനാമ: തുർക്കിയയിലെ ഭൂകമ്പബാധിതരെ സഹായിക്കാൻ ബഹ്റൈൻ കേരളീയ സമാജം സമാഹരിച്ച ദുരിതാശ്വാസ സാമഗ്രികൾ തുർക്കിയ അംബാസഡർ എസിൻ കാക്കിലിനു കൈമാറി. തുർക്കിയയിലെയും സിറിയയിലെയും ഭൂകമ്പബാധിത പ്രദേശങ്ങളിലെ ആളുകളെ സഹായിക്കുന്നതിൽ ലോക സമൂഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബി.കെ.എസ് നിരവധി ദുരിതാശ്വാസ സാമഗ്രികൾ സമാഹരിച്ചതായി ഭാരവാഹികൾ അറിയിച്ചു.
ബി.കെ.എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, അസി. സെക്രട്ടറി വർഗീസ് ജോർജ് എന്നിവർ തുർക്കിയ എംബസിയിൽ എത്തിയാണ് സാധനങ്ങൾ കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.