ബി.കെ.എസ് ബാലകലോത്സവം;പദ്യം ചൊല്ലൽ, കഥപറച്ചിൽ, ഹിന്ദി സിനിമാഗാനം മത്സരഫലങ്ങൾ

മനാമ: ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന 'ദേവ്ജി ബി.കെ.എസ് ബാലകലോത്സവം 2026'-ന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. കലോത്സവത്തിന്റെ ആവേശകരമായ ഘട്ടത്തിൽ മലയാളം പദ്യം ചൊല്ലൽ, കഥപറച്ചിൽ, ഹിന്ദി സിനിമാഗാനം എന്നീ വിഭാഗങ്ങളിലെ വിജയികളെയാണ് തിരഞ്ഞെടുത്തത്.

മലയാളം പദ്യം ചൊല്ലൽ മത്സരത്തിൽ ഗ്രൂപ്പ് നാലിൽ ഈഷ ആഷിക് ഒന്നാം സ്ഥാനവും എയ്ഡൻ ഷിബു ജോൺ രണ്ടാം സ്ഥാനവും പുണ്യ ഷാജി മൂന്നാം സ്ഥാനവും നേടി. ഗ്രൂപ്പ് അഞ്ച് ആൺകുട്ടികളുടെ വിഭാഗത്തിൽ സംവൃത് സതീഷ് ഒന്നാം സ്ഥാനത്തിന് അർഹനായി. ജോഹാൻ സിബു, അലൻ തോമസ് എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്. ഇതേ ഗ്രൂപ്പിലെ പെൺകുട്ടികളുടെ വിഭാഗത്തിൽ ചാർവി ജിൻസി ഒന്നാം സ്ഥാനവും ഗായത്രി സുധീർ രണ്ടാം സ്ഥാനവും പ്രിയംവദ എൻ.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മലയാളം കഥപറച്ചിൽ ഗ്രൂപ്പ് രണ്ടിൽ ദേവ്കൃപ കൃഷ്ണപ്രസാദ് ഒന്നാം സ്ഥാനവും ആദ്യലക്ഷ്മി മേൽവീട്ടിൽ രണ്ടാം സ്ഥാനവും നേഹൽ നിബിൻ മൂന്നാം സ്ഥാനവും നേടി. ഹിന്ദി സിനിമാഗാന മത്സരത്തിൽ ഗ്രൂപ്പ് രണ്ടിൽ മന്ത്ര സുർജിത്ത് ഒന്നാം സ്ഥാനവും ആദിദേവ് നായർ രണ്ടാം സ്ഥാനവും ഇഷിത അംജേഷ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.

സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന ഈ കലോത്സവത്തിൽ പ്രവാസ ലോകത്തെ നിരവധി കുട്ടികളാണ് തങ്ങളുടെ കലാവാസനകൾ പ്രകടിപ്പിക്കുന്നത്. മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച എല്ലാ വിജയികളെയും സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് അഭിനന്ദിച്ചു.  

Tags:    
News Summary - BKS Children's Festival; Poetry Recitation, Storytelling, Hindi Film Song Competition Results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.