ബി.കെ.സി.കെ സൗജന്യ മെഡിക്കൽ ക്യാമ്പിൽനിന്ന്
മനാമ: ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ ശിഫ അൽജസീറ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും വനിതകൾക്കായുള്ള ആരോഗ്യ ബോധവത്കരണ ക്ലാസും നടന്നു. മനാമ മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പിൽ സതേൺ ഗവർണറേറ്റിൽ നിന്നുള്ള എം.പി ഡോ. മർയം സാലിഹ് ഫാരിസ് അൽദയിൻ വനിതകൾക്കായുള്ള സെഷനിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ശിഫ അൽജസീറ ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർമാരായ സുനിത കുമ്പള, റിൻസത് എന്നിവരും ഡയറ്റീഷ്യൻ -ന്യൂട്രിഷനിസ്റ്റ് ഡോ. ജിഷ ജോസഫും നൽകിയ ക്ലാസിൽ സദസ്സിന്റെ സംശയങ്ങളും സദസ്സിനോടുള്ള ചോദ്യങ്ങളും ഏറെ ശ്രദ്ധയാകർഷിച്ചു. എം.പി മർയം സാലിഹ് ഫാരിസ് അൽദയിനുള്ള ബി.കെ.സി.കെയുടെ ഉപഹാരം വനിത വിങ് അഡ്മിനുമാരായ ഫർസാനയും സുഫൈജയും ചേർന്ന് നൽകി.
സ്വകാര്യ ആശുപത്രികളിൽ പൊതുസമൂഹത്തിന് മികച്ച സേവനങ്ങൾ നൽകുന്ന ശിഫ അൽ ജസീറയുമായി സഹകരിച്ചു ക്യാമ്പ് സംഘടിപ്പിക്കാൻ മികച്ച പിന്തുണ നൽകിയ മെഡിക്കൽ സെന്റർ ചെയർമാൻ ഡോ. കെ.ടി റബീയുല്ലാഹ്, വൈസ് ചെയർമാൻ സിയാദ് ഉമ്മർ എന്നിവർക്കുള്ള നന്ദി കൂട്ടായ്മ രേഖപ്പെടുത്തി. ശിഫ അൽ ജസീറക്കുള്ള ഉപഹാരം എക്സിക്യൂട്ടിവ് ഡയറക്ടർ ഷബീർ അലിക്ക് കൂട്ടായ്മയുടെ എക്സിക്യൂട്ടിവ് അംഗങ്ങൾ ചേർന്ന് നൽകി. മെഡിക്കൽ ഡയറക്ടർ ഡോ. സൽമാൻ അലി ഹസൻ, ഓപറേഷൻസ് മേധാവി ഡോ. ഷംനാദ് മജീദ്, ബിസിനസ് ഡെവലപ്മെന്റ് മാനേജർ സുൽഫിക്കർ കബീർ, മാർക്കറ്റിങ് എക്സിക്യൂട്ടിവ് സന മൂസ എന്നിവർ സന്നിഹിതരായ ക്യാമ്പിന് ഫസൽ ബഹ്റൈൻ, നൂർ മുഹമ്മദ്, കൂട്ടായ്മ എക്സിക്യൂട്ടിവ് അംഗങ്ങളായ ഫൈസൂഖ്, സൈനൂദ്ദീൻ, സിദ്ദീഖ്, അൻസാരി, നൗഷാദ്, മഷൂദ് ഫുആദ്, റഫ്സി എന്നിവർ നേതൃത്വം നൽകി. റയീസ് എം.ഇ സ്വാഗതവും നസീമ ഷുഹൈബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.