ബിനോജ്
മനാമ: കോവിഡ് കാലത്ത് തുടങ്ങിയ സംഗീതയജ്ഞം 365 ദിവസം പൂർത്തിയാക്കിയതിെൻറ സന്തോഷത്തിൽ മുൻ ബഹ്റൈൻ പ്രവാസി. തൃശൂർ ജില്ലയിലെ അവിട്ടത്തൂർ ദേശത്ത് തവളക്കുളങ്ങര വീട്ടിൽ ബിനോജ് അവിട്ടത്തൂരാണ് ഈ വെല്ലുവിളി ഏറ്റെടുത്ത് നടത്തിയത്.
മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, നേപ്പാളി, തെലുങ്ക് തുടങ്ങിയ ഭാഷകളിലായിരുന്നു ഗാനാലാപനം. ഓരോ ദിവസവും ഓരോ പാട്ടുകളാണ് റെക്കോഡ് ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. നിരവധി പേർ പിന്തുണയുമായി എത്തിയതോടെ ആവേശമായി. ഡിസംബർ 16നാണ് സംഗീതയജ്ഞം ഒരു വർഷം പൂർത്തിയാക്കിയത്.
ബഹ്റൈനിൽ 15 വർഷത്തോളം ഓഫിസ് അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്ത ബിനോജ്, റിഥം ഓഫ് ബഹ്റൈൻ, ഉദയ ഓർക്കസ്ട്ര ബഹ്റൈൻ എന്നീ ട്രൂപ്പുകളിൽ സംഗീതപരിപാടികൾ അവതരിപ്പിച്ചിരുന്നു. 2019ലാണ് ഇദ്ദേഹം നാട്ടിൽ തിരിച്ചെത്തിയത്.
കോവിഡിനെത്തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോഴാണ് ക്വാറൻറീനിൽ കഴിയുന്നവർക്ക് ആശ്വാസമായി സംഗീത ചലഞ്ച് എന്ന ആശയം മനസ്സിലുദിച്ചത്. ഭാര്യ റീഷ്മയും മക്കളായ ദേവിക, ആത്മിക എന്നിവരും പിന്തുണയുമായി ഒപ്പം നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.