മനാമ: രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജി.ഡി.പി) അഞ്ചിലൊന്ന് സംഭാവന ചെയ്യുന്ന ഉൽപാദന മേഖല വരും വർഷങ്ങളിൽ കൂടുതൽ കരുത്താർജിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. അലൂമിനിയം, പെട്രോകെമിക്കൽസ് തുടങ്ങിയ മൂല്യവർധിത ഉൽപാദന മേഖലകളിൽ നടക്കുന്ന നിക്ഷേപങ്ങളും വ്യാവസായിക അടിസ്ഥാന സൗകര്യ വികസനവുമാണ് ഈ വളർച്ചയുടെ പ്രധാന കാരണം.
ഔദ്യോഗിക കണക്കുകൾ പ്രകാരം ബഹ്റൈന്റെ സമ്പദ്വ്യവസ്ഥയുടെ 85 ശതമാനത്തിലധികം ഇപ്പോൾ എണ്ണയിതര മേഖലകളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. 2025ന്റെ രണ്ടാം പാദത്തിൽ എണ്ണയിതര മേഖല 3.5 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഉൽപാദന മേഖലയിൽ മാത്രം 2025 രണ്ടാം പാദത്തിൽ 543.70 ദശലക്ഷം ദിനാറിന്റെ വരുമാനമുണ്ടായി. ഇത് മുൻ പാദത്തെ അപേക്ഷിച്ച് ശ്രദ്ധേയമായ വർധനയാണ്.
പ്രാദേശിക ഉൽപന്നങ്ങളുടെ ആഗോള മത്സരക്ഷമത വർധിപ്പിക്കുക, കയറ്റുമതി ഉയർത്തുക, ഉന്നത നിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വ്യവസായങ്ങൾക്കാവശ്യമായ അസംസ്കൃത വസ്തുക്കൾക്ക് കസ്റ്റംസ് നികുതി ഇളവ് നൽകുന്നതും ഡിജിറ്റൽ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതും ഉൽപാദന മേഖലക്ക് വലിയ പിന്തുണയാകുന്നുണ്ട്.
ആഗോള വിപണിയിലെ മത്സരങ്ങളും ചെലവ് വർധനയും വെല്ലുവിളിയാണെങ്കിലും ബഹ്റൈന്റെ വ്യവസായിക അടിത്തറ സുരക്ഷിതമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.