മനാമ: ഇസ്ലാമിക് കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ബഹ്റൈൻ കമ്മിറ്റി സംഘടിപ്പിക്കുന്ന ഷാഫി സഖാഫി മുണ്ടമ്പ്രയുടെ അഞ്ചാമത് ഖുർആൻ പ്രഭാഷണ പരമ്പര ‘പ്രകാശ തീരം-’ ഇന്നലെ തുടങ്ങി. പരിപാടിയുടെ സമാപനവും കാരന്തൂർ മർകസ് റൂബി ജൂബിലി സമ്മേളനത്തിെൻറ ബഹ്റൈൻ തല പ്രഖ്യാപനവും നാളെ രാത്രി 8.30ന് പാകിസ്ഥാൻ ക്ലബിൽ നടക്കും. ഇതിൽ കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ മുഖ്യാതിഥിയായി പെങ്കടുക്കും.
ഉദ്ഘാടന സമ്മേളനം റഫീഖ് ലത്തീഫി വരവൂരിെൻറ അധ്യക്ഷതയിൽ ഐ.സി.എഫ് നാഷണൽ വർക്കിങ് പ്രസിഡൻറ് കെ.സി. സൈനുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു. ശാഫി സഖാഫി മുണ്ടമ്പ്ര പ്രഭാഷണം നടത്തി.
ഖുർആൻ പരായണ മത്സര വിജയികളായ ദർവീശ് മുഹമ്മദലി (സൽമാബാദ്), ഹുദൈഫ ഹൈദർ മുസ്ലിയാർ ( ഹമദ് ടൗൺ), മുഹമ്മദ് ശഹീം (ഗുദൈബിയ) എന്നിവർക്കുള്ള സമ്മാനം അബൂബക്കർ ലത്തീഫി വിതരണം ചെയ്തു. ഉസ്മാൻ സഖാഫി, മമ്മുട്ടി മുസ്ലിയാർ, ഇസ്മായിൽ മിസ്ബാഹി, അശ്റഫ് ഇഞ്ചിക്കൽ, റഹീം സഖാഫി വരവൂർ, ഹൈദർ മുസ്ലിയാർ, ഹകീം സഖാഫി കിനാലൂർ തുടങ്ങിയവർ സംബന്ധിച്ചു. ഹുദൈഫ ബിൻ ഹൈദർ മുസ്ലിയാർ ഖിറാഅത്ത് നടത്തി. അബ്ദുസമദ് കാക്കടവ് സ്വാഗതവും സുൽഫിക്കർ അലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.