മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) സ്ഥാപകൻ വിനോദ് ഭാസ്‌കരന്റെ സ്മരണയിൽ ബി.ഡി.കെ ബഹ്‌റൈൻ ചാപ്റ്റർ ഏർപ്പെടുത്തിയ വിനോദ് ഭാസ്‌ക്കരൻ മെമ്മോറിയൽ അവാർഡ് ഡോ. അമർജിത്ത് കൗർ സന്ധുവിന് കൈമാറി. മുഖ്യാതിഥിയായി പങ്കെടുത്ത ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, ബി.ഡി.കെ ബഹ്‌റൈൻ ചെയർമാൻ കെ.ടി. സലിം, പ്രസിഡന്റ് റോജി ജോൺ എന്നിവർ ചേർന്നാണ് അവാർഡ് കൈമാറിയത്. ഡോ. പി.വി. ചെറിയാന് അനുശോചനം രേഖപ്പെടുത്തി തുടങ്ങിയ പരിപാടിയിൽ കിംസ് ഹെൽത്ത് പ്രതിനിധി സൂര്യ നാരായണൻ,
എബ്രഹാം ജോൺ, അനീഷ് ശ്രീധരൻ, ബിനു കുന്നന്താനം, നാസ്സർ മഞ്ചേരി, നിസാർ കൊല്ലം, ഇ.വി. രാജീവൻ, റഫീഖ് അബ്ദുല്ല, ഓ. കെ. കാസിം, യോഗേഷ്, ഷറഫ് കുഞ്ഞു, അനിൽ യു. കെ, റഷീദ് മാഹി, ജവാദ് പാഷ, മിനി മാത്യു, ഡോ. ആശ, ടി. ജെ. ഗിരീഷ്, സുനിൽ മനവളപ്പിൽ, രാജേഷ് പന്മന, ഫാത്തിമ സഹ്‌ല എന്നിവർ സംസാരിച്ചു. മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി. വിനോദ് നാരായണൻ കാര്യപരിപാടികൾ നിയന്ത്രിച്ചു.
ലൈഫ് സ്റ്റൈൽ ഡിസീസ് വിഷയത്തിൽ കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ഇന്റെർണൽ മെഡിസിൻ ഡോ. ശ്യാം ശരത്ത് ബോധവൽക്കരണ ക്ലാസ് എടുക്കുകയും തുടർന്ന് സദസ്സിൽ നിന്നുള്ള സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.