ബി.ഡി.കെ 100 ാമത് രക്തദാന ക്യാമ്പ് പോസ്റ്റർ പ്രകാശനം
മനാമ: ഇന്ത്യൻ ക്ലബിൽ ഡിസംബർ 12 വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചക്ക് 1 മണിവരെ നടക്കുന്ന ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) യുടെ 100ാമത് രക്തദാന ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം ബഹ്റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസ്സൈൻ അൽ ജനാഹി നിർവഹിച്ചു. ബി.ഡി.കെ ബഹ്റൈൻ ചെയർമാൻ കെ.ടി. സലിം, പ്രസിഡന്റ് റോജി ജോൺ, ജനറൽ സെക്രട്ടറി ജിബിൻ ജോയ്, ട്രഷറർ സാബു അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു. ഇന്ത്യൻ ക്ലബും, പ്രവാസി ഗൈഡൻസ് ഫോറവും പ്രസ്തുത ബ്ലഡ് ഡൊണേഷൻ ക്യാമ്പിൽ ബി.ഡി.കെയോടൊപ്പം ചേരുന്നുണ്ട്.
അൽ അഹ്ലി ക്ലബിൽ നിയാർക് ബഹ്റൈൻ സംഘടിപ്പിച്ച സ്പർശം 2025ന്റെ വേദിയിൽ പോസ്റ്റർ പ്രകാശനത്തിന് അവസരമൊരുക്കിയ നിയാർക് ഭാരവാഹികൾക്ക് ബി.ഡി.കെ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.