??????? ????? ??? ??? ?? ???? ??????? ??????? ????????? ???????? ????????????????

ബി.ഡി.എഫ്​ രാജ്യത്തി​െൻറ സംരക്ഷണ കവചം –ഹമദ്​ രാജാവ്​ 

മനാമ: രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫ ബഹ്​റൈൻ ഡിഫൻസ്​ ഫോഴ്​സ്​ (ബി.ഡി.എഫ്)  ആസ്​ഥാനം സന്ദർശിച്ചു. ബി.ഡി.എഫ്​ കമാൻഡർ ഇൻ ചീഫ്​ ഫീൽഡ്​ മാർഷൽ ശൈഖ്​ ഖലീഫ ബിൻ അഹ്​മദ്​ ആൽ ഖലീഫ, ചീഫ്​ ഒാഫ്​ സ്​റ്റാഫ്​ ലഫ്​.ജനറൽ ദിയാബ്​ ബിൻ സാഖിർ അൽ നു​െഎമി തുടങ്ങിയവർ ചേർന്ന്​ രാജാവിനെ സ്വീകരിച്ചു. 
ഹജ്ജ്​ സുഗമമായി പൂർത്തിയാക്കുന്നതിനായി സൽമാൻ രാജാവി​​െൻറ നേതൃത്വത്തിൽ സൗദി സ്വീകരിച്ച നടപടികൾ മാതൃകാപരമാണെന്ന്​ ഹമദ്​ രാജാവ്​ പറഞ്ഞു. രാജ്യത്തി​​െൻറ സംരക്ഷണ കവചമാണ്​ ബി.ഡി.എഫ്​ എന്ന്​ അദ്ദേഹം അഭിപ്രായപ്പെട്ടു. 
ധീരരായ സൈനികർ രാജ്യത്തി​​െൻറ അഭിമാനമാണ്​. രാജ്യത്തിനകത്തും പുറത്തുമുള്ള സൈനിക ദൗത്യങ്ങൾ തികഞ്ഞ അച്ചടക്കത്തോടെയാണ്​ ബി.ഡി.എഫ്​ പൂർത്തീകരിക്കുന്നതെന്നും രാജാവ്​ പറഞ്ഞു.  ബി.ഡി.എഫിലെ പുതിയ പരിശീലന പദ്ധതികൾ രാജാവിനുമുമ്പാകെ അധികൃതർ വിശദീകരിച്ചു. 
Tags:    
News Summary - BDF is the Protective of country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.