കെ.എം.സി.സി ബഹ്‌റൈൻ സംഘടിപ്പിച്ച പരിപാടിയിൽ നിന്ന്

ഒലീവ് സാംസ്കാരിക വേദിയുടെ ബഷീർ സ്മൃതി

മനാമ: വൈക്കം മുഹമ്മദ് ബഷീറിൻ്റെ സാഹിത്യകൃതികളും കൃതികളിലെ കഥാപാത്രങ്ങളും നിരൂപണത്തിനും അവലോകനത്തിനും വിധേയമാക്കി സംഘടിപ്പിച്ച കെ.എം.സി.സി ബഹ്‌റൈൻ ഒലീവ് സാംസ്‌കാരിക വേദിയുടെ ബഷീർ സ്മൃതി അക്ഷരസ്‌നേഹികൾക്ക് അവാച്യമായ അനുഭൂതി പകർന്നു നൽകി. വൈക്കം മുഹമ്മദ് ബഷീർ നിര്യാതനായി മുപ്പത്തിരണ്ട് വർഷം തികയുന്ന ജൂലൈ അഞ്ചിനാണ് ഒലീവ് സാംസ്കാരിക വേദി മനാമയിലെ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ "സുൽത്താൻ്റെ മുറ്റത്ത്" വൈക്കം മുഹമ്മദ് ബഷീർ ഓർമ്മചെപ്പ് എന്ന സാഹിത്യ സദസ്സ് സംഘടിപ്പിച്ചത്.

പങ്കെടുത്ത എല്ലാവരും തങ്ങളുടെ ബഷീർ കൃതികളുടെ വായനാനുഭവം പങ്കുവെച്ചു. മാനവികതയും, മനുഷ്യസൗഹാർദവും, പ്രകൃതിസ്‌നേഹവും നിഴലിക്കുന്ന ബഷീറിയൻ കൃതികൾ കാലാതീതമാണെന്നും, ഗ്രാമീണഅന്തരീക്ഷത്തെ പശ്ചാതലമാക്കി ബഷീർ കുറിച്ചിട്ട രചനകൾ മുഴുവനും പുതുതലമുറക്ക് വഴികാട്ടിയാണെന്നും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിച്ച വേൾഡ് കെഎംസിസി സെക്രട്ടറി അസൈനാർ കളത്തിങ്ങൽ അഭിപ്രായപ്പെട്ടു. ഒലീവ് സാംസ്കാരിക വേദി ചെയർമാൻ റഫീഖ് തോട്ടക്കര അധ്യക്ഷനായിരുന്നു. സംസ്ഥാന കെ.എം.സി.സിട്രഷറർ കെ.പി മുസ്‌തഫ ആശംസയർപ്പിച്ചു. സഹൽ തൊടുപുഴ, പി കെ ഇസ്‌ഹാഖ്, മുത്തലിബ് പൂമംഗലം, അഷറഫ് അഴിയൂർ, കെ.ആർ ശിഹാബ്, നൗഫൽ പടിഞ്ഞാറങ്ങാടി എന്നിവർ "സംസാരിച്ചു. അൻവർ കുമ്പിടി മുനീർ ഒഞ്ചിയം, റഷീദ് ആറ്റൂർ, ഹാഷിർ കഴുങ്ങിൽ നേതൃത്വം നൽകി. പി.വി സിദ്ധീഖ് സ്വാഗതവും, ഇബ്രാഹിം തിക്കോടി നന്ദിയും പറഞ്ഞു.

Tags:    
News Summary - Basheer Smriti of Olive Cultural Venue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-07-10 04:03 GMT