മനാമ: ട്രാഫിക് സുരക്ഷ വർധിപ്പിക്കുന്നതിന്റെയും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെയും ഭാഗമായി കിങ് ഹമദ് ഹൈവേയിൽ സെപ്റ്റംബർ മുതൽ മൂന്ന് ടണ്ണിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങൾക്ക് നിരോധനം. സെപ്റ്റംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണം രാവിലെ 6.30 മുതൽ എട്ടുവരെയും ഉച്ചകഴിഞ്ഞ് രണ്ട് മുതൽ മൂന്ന് വരെയുമുള്ള തിരക്കുള്ള സമയങ്ങളിലാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
അടിയന്തരാവശ്യങ്ങൾക്കുള്ള വാഹനങ്ങൾക്കും മുൻകൂട്ടി അംഗീകരിച്ച പൊതുസേവന വാഹനങ്ങൾക്കും ഈ നിയന്ത്രണം ബാധകമല്ല. എല്ലാ കമ്പനികളോടും സ്ഥാപനങ്ങളോടും ഡ്രൈവർമാരോടും തിരക്കേറിയ സമയത്തെ നിയന്ത്രണങ്ങൾ പാലിക്കാനും ഗതാഗതനിയന്ത്രണങ്ങൾ പാലിക്കാനും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആഹ്വാനം ചെയ്തു. റോഡ് നിയമങ്ങൾ പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തീരുമാനം നടപ്പാക്കുന്നതിനൊപ്പം ഫീൽഡ് പരിശോധനകൾ ശക്തമാക്കുമെന്നും ഡയറക്ടറേറ്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.