Posted On
date_range Updated On
date_range ജിറ്റെക്സിലെ ബഹ്റൈൻ പങ്കാളിത്തം ശ്രദ്ധേയമായി
മനാമ: ദുബൈയിൽ സമാപിച്ച വേൾഡ് ജിറ്റെക്സ് എക്സ്പോ 2023ലെ ബഹ്റൈൻ പങ്കാളിത്തം ശ്രദ്ധേയമെന്ന് വിലയിരുത്തൽ. ബഹ്റൈൻ സ്റ്റാളുകളിൽ കൂടുതൽ സന്ദർശകർ എത്തുകയും വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്ഥാപനങ്ങളുമായി 20ഓളം കരാറുകളിൽ ഒപ്പുവെക്കാനും സാധിക്കുകയുണ്ടായി.
ഇക്കണോമിക് ഡെവലപ്മെന്റ് ഫണ്ട്, ബഹ്റൈൻ എക്സ്പോർട്സ്, ഇല ബാങ്ക് എന്നിവയുമായി സഹകരിച്ച് ‘തംകീൻ’ തൊഴിൽ ഫണ്ടിന് കീഴിലാണ് ബഹ്റൈൻ പവിലിയൻ ഒരുക്കിയിരുന്നത്. ബഹ്റൈൻ പവിലിയൻ ഒരുക്കുന്നതിന് മുന്നോട്ടുവന്ന സ്ഥാപനങ്ങൾക്ക് തംകീൻ സി.ഇ.ഒ ഖാലിദ് അൽ ബയാത് നന്ദി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.