Posted On
date_range Updated On
date_range ഇറാഖിൽ പരിക്കേറ്റ ബഹ്റൈനികളെ തിരിച്ചെത്തിക്കും
മനാമ: ഇറാഖിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ട് ബഹ്റൈനികളെ തുടർചികിത്സക്കായി എത്തിക്കുന്നതിനുള്ള സംവിധാനമേർപ്പെടുത്തുമെന്ന് ഇറാഖിലെ ബഹ്റൈൻ അംബാസഡർ ഖാലിദ് അഹ്മദ് അൽ മൻസൂർ വ്യക്തമാക്കി. ഇതിനായി ഗൾഫ് എയറുമായി ധാരണയിലെത്തിയിട്ടുണ്ട്.
വാഹനാപകടത്തിൽ പരിക്കേറ്റ രണ്ട് ബഹ്റൈനി സ്ത്രീകളെയാണ് തിരികെ എത്തിക്കുക. ഇവർക്ക് യാത്രയിലാവശ്യമായ ആരോഗ്യ പരിചരണ സംവിധാനങ്ങളുമേർപ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.