‘ലാൽ കെയേഴ്‌സി’നൊപ്പം മോഹൻലാൽ  ജന്മദിനം ആഘോഷിച്ചു

മനാമ: ബഹ്​റൈനിലെ മോഹൻലാൽ ഫാൻസി​​​​െൻറ സംഘടനയായ ‘ലാല്‍ കെയേഴ്​സ്​’ ഭാരവാഹികൾക്കൊപ്പം മോഹൻലാൽ പിറന്നാൾ ആഘോഷിച്ചു. കഴിഞ്ഞ ദിവസം നടന്ന സ്​റ്റേജ്​ഷോയിൽ പ​െങ്കടുക്കാനാണ്​ മോഹൻലാൽ ബഹ്​റൈനിലെത്തിയത്​. ഇതിനിടയിലായിരുന്നു പിറന്നാൾ ആഘോഷം. കെയ്​ക്ക്​ മുറിച്ച ശേഷം അദ്ദേഹം സംഘടന അംഗങ്ങളുമായി സംസാരിച്ചു. 

അംഗങ്ങളുടെ പിറന്നാൾ  ആശംസകൾ ഉൾപ്പെടുത്തിയ കാർഡ് മോഹൻലാലിന്  കൈമാറി. നിർമാതാവ്  ആൻറണി പെരുമ്പാവൂർ, മുരളീധരന്‍ പള്ളിയത്ത് എന്നിവരും സന്നിഹിതരായിരുന്നു. പ്രസിഡൻറ്​ ജഗത് കൃഷ്ണകുമാര്‍, സെക്രട്ടറി എഫ്.എം. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. 
ട്രഷറർ ഷൈജു,  വൈസ്​ പ്രസിഡൻറുമാരായ പ്രജിൽ പ്രസന്നൻ , ടിറ്റോ ഡേവിസ്, ജോ. സെക്രട്ടറിമാരായ മനോജ്, കിരീടം ഉണ്ണി, എക്സിക്യൂട്ടിവ് അംഗങ്ങളായ ജ്യോതിഷ് പണിക്കർ, അരുൺ ജി.നെയ്യാർ, അരുൺ തൈക്കാട്ടിൽ, നന്ദൻ, സുബിൻ, അജി ചാക്കോ, സതീഷ് എന്നിവർ പരിപാടികൾക്ക്​ നേതൃത്വം നല്‍കി. സംഘടനയുടെ നേതൃത്വത്തിൽ 26ന്​ സൽമാനിയ ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്.

News Summary - bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.