റ​മ​ദാ​ന്‍റെ മു​ന്നോ​ടി​യാ​യി മ​നാ​മ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ൽ ഇ​ന്ന​ലെ അ​നു​ഭ​വ​പ്പെ​ട്ട തി​ര​ക്ക്.    (ചി​ത്രം സ​ത്യ​ൻ പേ​രാ​മ്പ്ര)

റമദാനെ വരവേറ്റ് ബഹ്റൈൻ; റ​മ​ദാ​ൻ ഇ​ൻ ബ​ഹ്റൈ​ൻ പ​ദ്ധ​തി​ക​ളു​മാ​യി ടൂ​റി​സം ആ​ൻ​ഡ് എ​ക്സി​ബി​ഷ​ൻ അ​തോ​റി​റ്റി

മ​നാ​മ: വി​ശു​ദ്ധ മാ​സ​ത്തെ മാ​സ​പ്പി​റ​വി ക​ണ്ട​തോ​ടെ ഇ​നി​യു​ള്ള രാ​പ്പ​ക​ലു​ക​ൾ ആ​ത്മ​വി​ശു​ദ്ധി​യു​ടേ​താ​ണ്. ഒ​രു​ങ്ങി​യും ഒ​രു​ക്കി​യും റ​മ​ദാ​നെ കാ​ത്തി​രു​ന്ന വി​ശ്വാ​സി​ക​ൾ​ക്ക് ഇ​നി സ​മൃ​ദ്ധി​യു​ടെ കൂ​ടെ നാ​ളു​ക​ളാ​ണ്. റ​മ​ദാ​നാ​യ​തോ​ടെ ആ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ഹ്റൈ​നും പ​തി​വു​പോ​ലെ ഒ​രു​ങ്ങി​യി​ട്ടു​ണ്ട്. മാ​ർ​ക്ക​റ്റു​ക​ളി​ലും ഷോ​പ്പി​ങ് കേ​ന്ദ്ര​ങ്ങ​ളി​ലും അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തു​ന്ന​വ​രു​ടെ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളു​ലും വ​ലി​യ ഷോ​പ്പി​ങ് മാ​ളു​ക​ളി​ലും റ​മ​ദാ​ൻ ഓ​ഫ​റു​ക​ളും ന​ട​ക്കു​ന്നു​ണ്ട്. വ​ലി​യ വി​ല​ക്കി​ഴി​വാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് റ​മ​ദാ​ൻ സ​മ്മാ​ന​മാ​യി അ​വ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സാ​ധ​ന​ങ്ങ​ൾ​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​ത് ത​ട​യാ​നും കൃ​ത്രി​മം കാ​ണി​ക്കു​ന്ന​ത് ത​ട‍യാ​നും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ സ്ഥി​രം പ​രി​ശോ​ധ​ന​യും ന​ട​ത്തു​ന്നു​ണ്ട്.

‘റ​മ​ദാ​ൻ ഇ​ൻ ബ​ഹ്റൈ​ൻ’ പ​ദ്ധ​തി​ക​ളു​മാ​യി ബി.​ടി.​ഇ.​എ

ആ​ത്മ​വി​ശു​ദ്ധി​യു​ടെ നാ​ളു​ക​ൾ​ക്കൊ​പ്പം ഒ​രു മാ​സം രാ​ജ്യ​ത്തെ ആ​ഘോ​ഷ​ങ്ങ​ൾ​ക്കും തി​രി​തെ​ളി​യും. അ​നു​ഭൂ​തി​നി​റ​ഞ്ഞ​തും ആ​ന​ന്ദ​മേ​റി​യ​തു​മാ‍യ രാ​വു​ക​ളെ സ​മ്മാ​നി​ക്കാ​ൻ ‘റ​മ​ദാ​ൻ ഇ​ൻ ബ​ഹ്റൈ​ൻ’ പ​ദ്ധ​തി​ക​ളു​മാ​യി ബ​ഹ്റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്സി​ബി​ഷ​ൻ അ​തോ​റി​റ്റി​യും (ബി.​ടി.​ഇ.​എ) രം​ഗ​ത്തു​ണ്ട്. ലൈ​റ്റു​ക​ളും തോ​ര​ണ​ങ്ങ​ളു​മാ​യി ന​ഗ​ര​വീ​ചി​ക​ളും ക​ട​ക​ളും വീ​ടു​ക​ളും ഒ​രു​ക്കി​യെ​ടു​ക്കും. കു​ട്ടി​ക​ൾ​ക്കി​ട​യി​ലെ ഗ​ർ​ഖാ​ഊ​ൻ (സ​മ്മാ​ന ദാ​ന ആ​ഘോ​ഷം) മ​നോ​ഹ​ര ഏ​ടാ​യി ഈ ​പ്രാ​വ​ശ്യ​വും ആ​ഘോ​ഷി​ക്കും. പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ത്തു​ന്ന പ​ദ്ധ​തി രാ​ജ്യ​ത്തെ പൈ​തൃ​കം, വി​നോ​ദം, ആ​തി​ഥ്യം എ​ന്നി​വ പ്ര​ക​ട​മാ​ക്കും.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കു​ന്ന മ​നാ​മ നൈ​റ്റ്സാ​ണ് കൂ​ടു​ത​ൽ വി​ശേ​ഷ​പ്പെ​ട്ട​ത്. നി​ര​വ​ധി ക​ട​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് റ​മ​ദാ​ൻ പ്ര​മേ​യ​ങ്ങ​ളെ പ്ര​ദ​ർ​ശി​പ്പി​ച്ചും മ​റ്റും മ​നാ​മ തെ​രു​വു​ക​ളെ ന​യ​ന​മ​നോ​ഹ​ര​മാ​ക്കും. രാ​ത്രി​കാ​ല നി​മി​ഷ​ങ്ങ​ളെ അ​വി​സ്മ​ര​ണീ​യ​മാ​ക്കാ​ൻ പാ​ക​ത്തി​ലൊ​രു​ക്കു​ന്ന ഗെ​യി​മു​ക​ൾ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, പ​ര​മ്പ​രാ​ഗ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ മ​നാ​മ നൈ​റ്റ്സി​ൽ അ​ര​ങ്ങേ​റും. ഫെ​ബ്രു​വ​രി 18ന് ​തു​ട​ങ്ങി മാ​ർ​ച്ച് 19 വ​രെ തു​ട​രു​ന്ന നൈ​റ്റ്സി​ന് ബ​ഹ്റൈ​ൻ നാ​ഷ​ന​ൽ തി​യ​റ്റ​ർ പ​രി​സ​ര​വും സാ​ക്ഷി​യാ​കും. സ​ന്ദ​ർ​ശ​ക​ർ​ക്ക് വൈ​കീ​ട്ട് ഏ​ഴു​മു​ത​ൽ അ​ർ​ധ​രാ​ത്രി 12 വ​രെ പ്ര​വേ​ശ​ന​മു​ണ്ടാ​വും.

റ​മ​ദാ​നി​ന്‍റെ പൈ​തൃ​ക​ങ്ങ​ളെ​യും ഇ​ന്ന​ലെ​ക​ളെ​യും ഓ​ർ​മ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള പ​രി​പാ​ടി​ക​ളു​മാ​യി അ​സ്ക​റി​ലെ ഹെ​റി​റ്റേ​ജ് വി​ല്ലേ​ജി​നെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യം സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. വൈ​കീ​ട്ട് 8.30ന് ​തു​ട​ങ്ങി രാ​ത്രി ഒ​ന്നി​ന് അ​വ​സാ​നി​ക്കു​ന്ന ഹെ​റി​റ്റേ​ജ് വി​ല്ലേ​ജി​ലെ ആ​ഘേ​ഷ​ങ്ങ​ൾ മാ​ർ​ച്ച് ഒ​ന്ന് മു​ത​ൽ 18 വ​രെ തു​ട​രും. ബ​ഹ്റൈ​ന്‍റെ പൈ​തൃ​ക​ത്തെ​യും പാ​ര​മ്പ​ര്യ​ത്തെ​യും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ഈ ​ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ജി.​സി.​സി​യി​ൽ നി​ന്നു​ള്ള സ​ന്ദ​ർ​ശ​ക​രെ​യാ​ണ് പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​വ​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി യാ​ത്രാ കി​ഴി​വു​ക​ൾ, താ​മ​സം, ഗ​താ​ഗ​തം, വി​നോ​ദ പാ​ക്കേ​ജു​ക​ൾ എ​ന്നി​വ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ള​ട​ക്കം റ​മ​ദാ​ൻ ഇ​ഫ്താ​റു​ക​ളും വി​രു​ന്നു​ക​ളും സ​ജ്ജ​മാ​ക്കു​ന്നു​ണ്ട്.കൂ​ടാ​തെ റ​സ്റ്റാ​റ​ന്‍റു​ക​ളും ഹോ​ട്ട​ലു​ക​ളും പ്ര​ത്യേ​ക ഈ​ദ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും.

Tags:    
News Summary - Bahrain welcomes Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.