മനാമ: ഫലസ്തീന്റെ ഡെപ്യൂട്ടി പ്രസിഡന്റായും ലിബറേഷൻ ഓർഗനൈസേഷന്റെ (പി.എൽ.ഒ) എക്സിക്യൂട്ടിവ് കമ്മിറ്റി ഡെപ്യൂട്ടി പ്രസിഡന്റായും ഹുസൈൻ അൽ ശൈഖിനെ നിയമിക്കാനുള്ള എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ തീരുമാനത്തെ ബഹ്റൈൻ സ്വാഗതം ചെയ്തു.
ഫലസ്തീൻ ജനതയുടെ നിയമാനുസൃത പ്രതിനിധിയായ പി.എൽ.ഒയുടെ സ്ഥാപനപരമായ വികസനം വർധിപ്പിക്കുന്നതിനും ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിനും ഫലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനുമുള്ള പരിഷ്കരണ ശ്രമങ്ങൾക്കും ബഹ്റൈൻ ഉറച്ച പിന്തുണ നൽകുന്നതായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഹുസൈൻ അൽ ശൈഖിന് പുതിയ ചുമതലകളിൽ വിജയം ആശംസിക്കുന്നതായും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.