മനാമ: പ്രതീക്ഷയുടെയും പ്രത്യാശയുടെയും കിരണങ്ങളുമായി 2026നെ അതിമനോഹരമായി വരവേൽക്കാൻ ബഹ്റൈനും. രാജ്യത്ത് വൻ ആഘോഷങ്ങളാണ് പുതുവർഷത്തെ വരവേൽക്കാനായി സജ്ജമാക്കുന്നത്. അതിൽ ഏറെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വിവിധ ഭാഗങ്ങളിൽ നടക്കുന്ന വർണ്ണാഭമായ വെടിക്കെട്ടുകളും ഡ്രോൺ ഷോകളുമാണ്. ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി (ബി.ടി.ഇ.എ) സംഘടിപ്പിക്കുന്ന വാർഷിക സാംസ്കാരിക ഉത്സവമായ 'സെലിബ്രേറ്റ് ബഹ്റൈന്റെ' അഞ്ചാം പതിപ്പിന്റെ സമാപനത്തോടനുബന്ധിച്ചാണ് ഡിസംബർ 31-ന് അർദ്ധരാത്രി ആകാശത്ത് വിസ്മയങ്ങൾ ഒരുക്കുന്നത്.
‘ലൈവ് എവരി മൊമെന്റ്’ എന്ന പ്രമേയത്തിൽ നടന്ന ഫെസ്റ്റിവലിൽ ബഹ്റൈന്റെ സാംസ്കാരിക പൈതൃകവും ലോകോത്തര വിനോദ പരിപാടികളുമാണ് പ്രദർശിപ്പിച്ചത്. വെടിക്കെട്ടിന് പുറമെ, ബഹ്റൈൻ ബേയിൽ ഒരുക്കുന്ന അത്യാധുനിക ഡ്രോൺ ഷോ ഇത്തവണത്തെ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. ആയിരക്കണക്കിന് ആളുകൾ ദൃശ്യവിസ്മയം കാണാൻ എത്തുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. വിനോദസഞ്ചാര മേഖലയ്ക്കും സാംസ്കാരിക മേഖലയ്ക്കും പുതിയ ഉണർവ് നൽകുന്നതാണ് ഈ ആഘോഷപരിപാടികൾ.
വെടിക്കെട്ട് നടക്കുന്ന പ്രധാന കേന്ദ്രങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.