ബഹ്റൈൻ പ്രതിഭ വോളിഫെസ്റ്റ് സീസൺ 4 ജേതാക്കളായ ബഹ്റൈൻ കെ.എം.സി.സി
മനാമ: ബഹ്റൈൻ പ്രതിഭ മുഹറഖ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വോളിബോൾ മത്സരത്തിന്റെ നാലാം സീസൺ ജൂൺ 12, 13 തീയതികളിൽ സിഞ്ചിലെ അൽ അഹ് ലി ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. വോളിഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള നിർവഹിച്ചു.
വോളിഫെസ്റ്റ് ജനറൽ കൺവീനർ സുലേഷ് സ്വാഗതംപറഞ്ഞ ചടങ്ങിൽ മേഖല പ്രസിഡന്റ് സജീവൻ മാക്കണ്ടി അധ്യക്ഷതവഹിച്ചു. വോളിഫെസ്റ്റ് ചെയർപേഴ്സൻ എ.വി. അശോകൻ, പ്രതിഭ സെക്രട്ടറി മിജോഷ് മൊറാഴ, പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ മേഖല സെക്രട്ടറി ബിനു കരുണാകരൻ, പ്രതിഭ രക്ഷാധികാരി സമിതി അംഗങ്ങളായ സി വി നാരായണൻ, സുബൈർ കണ്ണൂർ എന്നിവർ സംബന്ധിച്ചു. രാധാകൃഷ്ണപിള്ളക്ക് ഉപഹാരം മേഖല സെക്രട്ടറി ബിനു കരുണാകരൻ കൈമാറി. സംഘാടക സമിതി ജോ.കൺവീനർ അജീഷ് നന്ദി പറഞ്ഞു. 12 ടീമുകൾ പങ്കെടുത്ത മത്സരങ്ങളുടെ പ്രാഥമിക ലീഗ് മത്സരങ്ങൾ വ്യാഴാഴ്ചയും ക്വാർട്ടർ, സെമി ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ചയും നടന്നു. ആവേശം നിറഞ്ഞ മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് കെ.എം.സി.സി കോഴിക്കോട് അൽ റീഫ് വോളി ഫൈറ്റേഴ്സിനെ തോൽപിച്ച് വോളി ഫെസ്റ്റ് സീസൺ 4 കിരീടം സ്വന്തമാക്കി. വിജയികൾക്കുള്ള ട്രോഫി പ്രതിഭ രക്ഷാധികാരി പി. ശ്രീജിത്തും റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴയും നൽകി. മേഖല അംഗങ്ങൾ, രക്ഷാധികാരി അംഗങ്ങൾ, സംഘാടക സമിതി അംഗങ്ങൾ മറ്റു ട്രോഫികളും, സ്പോൺസേഴ്സിനുള്ള ഉപഹാരങ്ങളും നൽകി. ഇതോടൊപ്പം ഫിലിപ്പൈൻ വനിത ടീമുകളുടെ സൗഹൃദ മത്സരവും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.