മനാമ: ബഹ്റൈൻ പ്രതിഭ മുഹറഖ് മേഖലയുടെ ആഭിമുഖ്യത്തിൽ കിംസ് ഹെൽത്ത് ഹോസ്പിറ്റലുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജീവിത ശൈലി രോഗങ്ങൾ തിരിച്ചറിയുന്നതിനുള്ള ടെസ്റ്റുകളും ഫ്രീ ഡോക്ടർ കൺസൾട്ടേഷനും ക്യാമ്പിന്റെ ഭാഗമായി ഉണ്ടായിരുന്നു. മുന്നൂറിലധികം പേർ മുൻകൂട്ടി രജിസ്റ്റർ ചെയ്തും അല്ലാതെയുമായി ക്യാമ്പിൽ പങ്കെടുത്തു. ഡോ. ആകാശ് ശശിധരൻ തൈറോയ്ഡ്, ഹെർണിയ തുടങ്ങിയ രോഗങ്ങളെക്കുറിച്ചുള്ള ക്ലാസ് എടുത്തു.മുഹറഖ് മേഖല പ്രസിഡന്റ് സജീവൻ മാക്കണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹ്റൈൻ പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ ഉദ്ഘാടനം നിർവഹിച്ചു.
മുഹറഖ് മേഖല സെക്രട്ടറി ബിനു കരുണാകരൻ സ്വാഗതവും, പ്രതിഭ സെക്രട്ടറി മിജോഷ് മൊറാഴ, പ്രതിഭ രക്ഷാധികാരി പി. ശ്രീജിത്ത്, ഹെൽപ് ലൈൻ കൺവീനർ ജയേഷ് എന്നിവർ ആശംസയും മേഖല ഹെൽപ് ലൈൻ കൺവീനർ ഗിരീഷ് കല്ലേരി നന്ദിയും പറഞ്ഞു.സൗജന്യമായി ക്യാമ്പ് നടത്തിയതിന് ഹോസ്പിറ്റലിനുള്ള ഉപഹാരം പ്രതിഭ സെക്രട്ടറി മിജോഷും ഡോ. ആകാശിനുള്ള ഉപഹാരം പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിലും കൈമാറി. ക്യാമ്പിൽ പങ്കെടുത്തവർക്ക് പത്ത് ദിവസത്തിനുള്ളിൽ സൗജന്യ കൺസൾട്ടേഷൻ ഉണ്ടായിരിന്നു.മേഖല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ മേഖലയിലെ യൂനിറ്റ് എക്സിക്യൂട്ടിവ് അംഗങ്ങൾ, പ്രതിഭ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, രക്ഷാധികാരി അംഗങ്ങൾ തുടങ്ങിയവർ ക്യാമ്പിന്റെ ഭാഗമായി. രാവിലെ എട്ടുമണിക്ക് തുടങ്ങിയ ക്യാമ്പ് ഉച്ചക്ക് 12 മണിക്ക് അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.