മനാമ സെൻട്രൽ മാർക്കറ്റ് യൂനിറ്റ് ഭാരവാഹികൾ
മനാമ: ബഹ്റൈൻ പ്രതിഭയുടെ മനാമ മേഖല സെൻട്രൽ മാർക്കറ്റ് യൂനിറ്റിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സെപ്റ്റംബർ 19ന് സൽമാബാദിലെ എം.സി.എം.എയിലെ സഖാവ് വിനോദ് വി നഗറിൽ വെച്ച് നടന്ന വാർഷിക സമ്മേളനത്തിലാണ് 2025-2027 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. ഷാലറ്റ് മനോജ് പോൾ സ്വാഗതഗാനം ആലപിച്ച് തുടങ്ങിയ ചടങ്ങിൽ അമുദി സിദ്ദിഖ് സ്വാഗതം പറഞ്ഞു. പ്രതീപൻ അധ്യക്ഷത വഹിച്ചു. സുലേഷ് വി.കെ ഉദ്ഘാടനം നിർവഹിച്ചു. സൗമ്യ പ്രതീപ് അനുശോചന പ്രമേയവും ശ്രീജിഷ് വടകര രക്തസാക്ഷിപ്രമേയവും അവതരിപ്പിച്ചു. യൂനിറ്റ് സമ്മേളനം ബഹ്റൈൻ പ്രതിഭയുടെ രക്ഷാധികാരി സമിതി അംഗങ്ങളായ സുബൈർ കണ്ണൂർ, നജീബ് മീരാൻ, കേന്ദ്ര മെംബർഷിപ് സെക്രട്ടറി അനീഷ് കരിവള്ളൂർ എന്നിവരുടെ സാന്നിധ്യത്തിലാണ് നടന്നത്.
യൂനിറ്റ് സെക്രട്ടറി നൂബിൻ അൻസാരി കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ടും മേഖല കമ്മിറ്റി അംഗം സുരേഷ് വയനാട് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് പുതിയ ഭാരവാഹികളെ സമ്മേളനം ഏകകണ്ഠമായി അംഗീകരിച്ചു. യൂനിറ്റ് പ്രസിഡന്റ്: അമുദി സിദ്ദീഖ്, യൂനിറ്റ് സെക്രട്ടറി: ശ്രീജിഷ് വടകര, മെമ്പർഷിപ് സെക്രട്ടറി: ഷമീർ ചല്ലിശ്ശേരി, വൈസ് പ്രസിഡന്റ്: റമീസ്, ജോയന്റ് സെക്രട്ടറി: ഷാഹിർ ഷാജഹാൻ, അസിസ്റ്റന്റ് മെമ്പർഷിപ് സെക്രട്ടറി: സൈനൽ കൊയിലാണ്ടി, എക്സിക്യൂട്ടീവ് അംഗങ്ങൾ: രതീഷ് ചെറുകുന്ന്, അക്ബർ, ആഷിക് റഹ്മാൻ, ഷറീജ്, സൗമ്യ പ്രതീപ്, സമീറ അമുദി, ജെസിയ ജെ. യൂനിറ്റ് സെക്രട്ടറി ശ്രീജിഷ് വടകര സമ്മേളനത്തെ അഭിസംബോധന ചെയ്തു.
61 അംഗങ്ങളും 11 അസോസിയേറ്റ് അംഗങ്ങളും ഉൾപ്പെടെ 72 പേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.