സൗദിക്കെതിരെയുള്ള ഹൂതി ആക്രമണത്തെ ശക്തമായി അപലപിച്ച് ബഹ്‌റൈൻ

മനാമ: സൗദി അറേബ്യയിലെ നജ്‌റാനിൽ സിവിലയന്മാരെയും ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള ഹൂതി മിലീഷ്യ നടത്തിയ ആക്രമണത്തെ ബഹ്‌റൈൻ ശക്തമായി അപലപിച്ചു. ആക്രമണത്തിൽ നിരവധി സാധാരണക്കാർക്ക് പരിക്കേറ്റിരുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറുകളുടെയും നഗ്നമായ ലംഘനമാണിതെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

സൗദി അറേബ്യയുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ബഹ്‌റൈൻ പൂർണ പിന്തുണയും ഐക്യദാർഢ്യവും അറിയിച്ചു. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു. ഹൂതികളുടെ ആയുധ സ്രോതസ്സുകളും ധനസഹായവും തടയുന്നതിനും അവരെ ഉത്തരവാദികളാക്കുന്നതിനും ശക്തമായ അന്താരാഷ്ട്ര ഇടപെടലുകൾ ഉണ്ടാകണമെന്ന് ബഹ്‌റൈൻ ആവശ്യപ്പെട്ടു.

യെമൻ പ്രതിസന്ധിക്ക് സമഗ്രമായ രാഷ്ട്രീയ പരിഹാരം കാണുന്നതിനായി സൗദി അറേബ്യ നടത്തുന്ന നയതന്ത്ര-മാനവിക ശ്രമങ്ങൾക്ക് ബഹ്‌റൈന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. യെമന്റെ ഐക്യവും പരമാധികാരവും പ്രാദേശിക സ്ഥിരതയും നിലനിർത്തുന്നതിനായി ഗൾഫ് ഉദ്യമവും യു.എൻ രക്ഷാസമിതിയുടെ 2216 ഉൾപ്പെടെയുള്ള പ്രമേയങ്ങളും അടിസ്ഥാനമാക്കിയുള്ള പരിഹാരമാണ് വേണ്ടതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു. ജി.സി.സിയും ആക്രമത്തെ ശക്തമായി അപലപിച്ചിട്ടുണ്ട്.

Tags:    
News Summary - സൗദിക്കെതിരെയുള്ള ഹൂതി ആക്രമണത്തെ ശക്തമായി അപലപിച്ച് ബഹ്‌റൈൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.