ബെസ്റ്റ് യൂനിറ്റ് അവാര്‍ഡ് സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്തയിൽനിന്ന് ബഹ്റൈൻ സെൻറ് തോമസ് യുവജന പ്രസ്ഥാന ഭാരവാഹികൾ ഏറ്റുവാങ്ങുന്നു
മനാമ: മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ബോംബെ ഭദ്രാസനത്തിലെ 2023 വർഷത്തിലെ മികച്ച യൂനിറ്റായി ബഹ്റൈൻ സെൻറ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം തിരഞ്ഞെടുക്കപ്പെട്ടു.
അവാർഡ് സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ 2024 വർഷത്തെ ഇടവക പെരുന്നാളിന് മുഖ്യ കാർമികത്വം വഹിക്കാനായി കടന്നുവന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്തയും കണ്ടനാട് വെസ്റ്റ് ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്തയിൽനിന്നും 2023 വർഷത്തെ പ്രസ്ഥാനം ലെ-വൈസ് പ്രസിഡന്റ് അന്നമ്മ തോമസ്, സെക്രട്ടറി ജോയൽ സാം ബാബു, ട്രസ്റാർ സാൻറ്റോ അച്ചൻകുഞ്ഞു എന്നിവർ ഏറ്റുവാങ്ങി.
തദവസരത്തിൽ കത്തീഡ്രൽ വികാരി റവ. ഫാദര്‍ സുനിൽ കുര്യന് ബേബി, സഹ വികാരി റവ. ഫാദര്‍ ജേക്കബ് തോമസ്, ഇടവക ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.