മനാമ: ബഹ്റൈൻ പ്രതിഭ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ മൂന്നുദിനം നീളുന്ന സാഹിത്യ ക്യാമ്പ് ലോറൻസ് സെന്റർ ഫോർ ഗ്ലോബൽ എജുക്കേഷൻ സെന്ററിൽ എഴുത്തുകാരനും വയലാർ അവാർഡ് ജേതാവുമായ എസ്. ഹരീഷ് ഉദ്ഘാടനം ചെയ്തു.
മനുഷ്യരെ സദാ നവീകരിക്കുകയാണ് സാഹിത്യത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. വിവിധങ്ങളായ പ്രശ്നങ്ങൾക്കിടയിൽ ജീവിക്കുമ്പോഴും സാഹിത്യം മനുഷ്യരെ പ്രത്യാശഭരിതരാക്കി നിർത്തുന്നു. എഴുത്തിന്റെ വഴികളിലൂടെയാണ് ഭൂതകാലവും ഭാവികാലവും പരസ്പരം സന്ധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡന്റ് ജോയ് വെട്ടിയാടാൻ അധ്യക്ഷത വഹിച്ചു.
പ്രഫ. രാജേന്ദ്രൻ എടുത്തുംകര ക്യാമ്പ് ഘടന അവതരിപ്പിച്ചു. പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത്, രക്ഷാധികാരി സമിതി അംഗം സി.വി. നാരായണൻ, സാഹിത്യ ക്യാമ്പ് കൺവീനർ ബിനു മണ്ണിൽ എന്നിവർ ആശംസകൾ നേർന്നു.
പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പത്തേരി സ്വാഗതം പറഞ്ഞു. തുടർന്ന് ഭാഷയുടെ പാളവും കവിതയുടെ താളവും എന്ന വിഷയത്തിൽ ഡോ. പി.പി പ്രകാശൻ ക്ലാസെടുത്തു. 'സ്ത്രീ എഴുത്തുകാരിയായും കഥാപാത്രമായും' എന്ന വിഷയത്തെ അധികരിച്ച് സാഹിത്യ അക്കാദമി മുൻ വൈസ് പ്രസിഡന്റും എഴുത്തുകാരിയുമായ ഡോ. ഖദീജ മുംതാസ് സംസാരിച്ചു. ഓപൺ ഫോറത്തിൽ എസ്.ഹരീഷ് അവതരിപ്പിച്ച 'പ്രവാസവും എഴുത്തും' എന്ന വിഷയം ക്യാമ്പിന്റെ സജീവ ചർച്ചക്ക് വിധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.