മനാമ: ബഹ്റൈൻ പ്രതിഭ സൽമാബാദ് മേഖല നടത്തിവരുന്ന ‘വർണോത്സവം- 2025’ എന്ന കലാ, കായിക സംസ്കാരികോത്സവത്തിന്റെ ഭാഗമായ മെഗാ പരിപാടി കബഡി ടൂർണമെന്റ് സീസൺ 1 വെള്ളിയാഴ്ച ബഹ്റൈൻ അൽ അഹ്ലി സിഞ്ച് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ടൂർണമെന്റിൽ ബഹ്റൈനിലെ അറിയപ്പെടുന്ന കബഡി ടീമുകൾ പങ്കെടുക്കുന്നുണ്ട്.
സൽമാബാദ് മേഖല സെക്രട്ടറി ഗിരീഷ് മോഹൻ, ബഹ്റൈൻ കബഡി അസോസിയേഷൻ അംഗമായ രത്നാകരൻ, പ്രതിഭ രക്ഷാധികാരി കമ്മിറ്റി അംഗവും വർണോത്സവം-2025 ചെയർപേഴ്സനുമായ രാജേഷ് ആറ്റടപ്പ, കെ.കെ. മോഹനൻ തുടങ്ങിയവർ ടൂർണമെന്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു.
മേഖല ജോയന്റ് സെക്രട്ടറി അഖിലേഷ്, മേഖല അസിസ്റ്റന്റ് മെമ്പർഷിപ് സെക്രട്ടറി ഷൽജിത്ത്, മേഖല കമ്മിറ്റി അംഗം ജയരാജ് എന്നിവരും സന്നിഹിതരായി. ജോഷി ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ടൂർണമെന്റ് സംഘടിപ്പിക്കാൻ പ്രവർത്തിക്കുന്നത്.ബഹ്റൈനിലെ മുഴുവൻ കായികപ്രേമികളെയും സിഞ്ച് അൽ അഹ്ലി ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.