ന​വ​കേ​ര​ള ഡെ​സെ​ർ​ട്ട് ക്യാ​മ്പ് 

ബഹ്‌റൈൻ നവകേരള ഡെസെർട്ട് ക്യാമ്പ് സംഘടിപ്പിച്ചു

മ​നാ​മ: ബ​ഹ്‌​റൈ​ൻ ന​വ​കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​ഖി​റി​ൽ ക്രി​സ്മ​സ് ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ കു​ടും​ബ​സം​ഗ​മം പ​ങ്കാ​ളി​ത്തം കൊ​ണ്ടും സം​ഘാ​ട​നം കൊ​ണ്ടും ഹൃ​ദ്യ​മാ​യി.

ന​വ കേ​ര​ള​യു​ടെ കു​ടും​ബ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തും സൗ​ഹൃ​ദം പ​ങ്കു​വെ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ലും അ​തി​യാ​യി സ​ന്തോ​ഷി​ക്കു​ന്ന​താ​യും ഇ​ന്ത്യ​ൻ ക്ല​ബ് യോ​ജി​ച്ചു​പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന എ​ല്ലാ മേ​ഖ​ല​യി​ലും ന​വ​കേ​ര​ള​യു​മാ​യി സ​ഹ​ക​രി​ക്കാ​മെ​ന്നും ഇ​ന്ത്യ​ൻ ക്ല​ബ് പ്ര​സി​ഡ​ന്റ്‌ ജോ​സ​ഫ് ജോ​യി ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. പ്ര​വാ​സ ലോ​ക​ത്തെ പി​രി​മു​റു​ക്ക​ങ്ങ​ൾ മാ​റ്റാ​ൻ ഇ​ത്ത​രം ആ​ഘോ​ഷ​ങ്ങ​ൾ സ​ഹാ​യി​ക്കു​മെ​ന്ന് ആ​ശം​സ പ്ര​സം​ഗ​ത്തി​ൽ ടെ​ന്നി​സ് സെ​ക്ര​ട്ട​റി ബി​നു പാ​പ്പ​ച്ച​ൻ പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ ക്ല​ബ് പ്ര​സി​ഡ​ന്റ്‌ കേ​ക്ക് മു​റി​ച്ച് ന​വ കേ​ര​ള​യു​ടെ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ന​ൽ​കി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

ബീ​റ്റ്സ് ഓ​ഫ് അ​ൽ​ജ​സീ​റ മ്യൂ​സി​ക്ക​ൽ ഗ്രൂ​പ്പി​ന്റെ മ്യൂ​സി​ക്ക​ൽ ഇ​വ​ന്റ് പ​രി​പാ​ടി​യു​ടെ മാ​റ്റു​കൂ​ട്ടി. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ രാ​ജ് കൃ​ഷ്ണ​ൻ, ജോ. ​ക​ൺ​വീ​ന​ർ ബി​ജു കൂ​രോ​പ്പ​ട എ​ന്നി​വ​ർ ക​ലാ കാ​യി​ക പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ വി​വി​ധ ക​മ്മി​റ്റി​ക​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കി. പ്ര​സി​ഡ​ന്റും ലോ​ക കേ​ര​ള സ​ഭാ അം​ഗ​വു​മാ​യ എ​ൻ.​കെ ജ​യ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ ച​ട​ങ്ങി​ൽ കോ​ഓ​ഡി​നേ​ഷ​ൻ സെ​ക്ര​ട്ട​റി​യും ലോ​ക കേ​ര​ള​സ​ഭാ അം​ഗ​വു​മാ​യ ജേ​ക്ക​ബ് മാ​ത്യു സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി എ.​കെ. സു​ഹൈ​ൽ ആ​ശം​സ​യും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ രാ​ജ് കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Bahrain organizes Navakerala Desert Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.