Posted On
date_range Updated On
date_range ബഹ്റൈൻ: തൊഴിൽ മന്ത്രാലയം ഓൺലൈൻ സേവനം തുടങ്ങി
മനാമ: കോവിഡ് -19 വ്യാപനം തടയുന്നതിെൻറ ഭാഗമായി തൊഴിൽ, സാമൂഹിക ക്ഷേമ മന്ത്രാലയം ഒാൺലൈൻ സേവനങ്ങൾ ആരംഭിച്ചു. അന്വേഷണങ്ങൾക്ക് മറുപടി നൽകുന്നതിന് ഹോട്ലൈനും ഏർപ്പെടുത്തിയിട്ടുണ്ട്.
www.mlsd.gov.bh എന്ന വെബ്സൈറ്റിൽ സേവനങ്ങൾ ലഭ്യമാണ്. 8000 8001 എന്നതാണ് ഹോട്ലൈൻ നമ്പർ.
ജോലി അപേക്ഷകൾ സംബന്ധിച്ച അന്വേഷണങ്ങൾക്കും മറ്റും നേരിട്ട് ഒാഫിസിൽ പോകേണ്ടതില്ല. പകരം ഒാൺലൈൻ, ഹോട്ലൈൻ സേവനങ്ങൾ ഉപയോഗിക്കാമെന്ന് മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി അൽ ഹുമൈദാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.