വിഡിയോ സമാഹാരം ബഹ്‌റൈൻ നവ കേരള അംഗങ്ങൾ
പുറത്തിറക്കുന്നു
മനാമ : നിയമസഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ സർക്കാർ പ്രവാസികൾക്കായി നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ വിഡിയോ സമാഹാരം ബഹ്‌റൈൻ നവ കേരള പുറത്തിറക്കി. വീഡിയോയുടെ പ്രദർശന ഉദ്ഘാടനം കോർഡിനേഷൻ സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ ജേക്കബ് മാത്യു നിർവഹിച്ചു.
പ്രവാസികളുടെ ക്ഷേമത്തിനും കരുതലിനും മുൻതൂക്കം നൽകിയ ഒരു സർക്കാരാണിതെന്നും ഇതിനു ഒരു തുടർച്ച ഉണ്ടാകേണ്ടത് ആവശ്യമാണെന്നും പ്രദർശനം നിർവ്വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥികളെ വിജയിപ്പിച്ചു വീണ്ടും അധികാരത്തിലെത്തിക്കാൻ പ്രവാസികൾക്കു ആവേശം നൽകാൻ കഴിയട്ടെ എന്നു ആശംസ പ്രസംഗത്തിൽ നവകേരള സെക്രട്ടറി എ. കെ സുഹൈൽ പറഞ്ഞു.
ചടങ്ങിൽ കോർഡിനേഷൻ അസി. സെക്രട്ടറി സുനിൽ ദാസ്, ട്രഷറർ ഷാജഹാൻ കരുവന്നൂർ എന്നിവർ സന്നിഹിതരായിരുന്നു. രാജ്യസഭാ എം.പിയും പ്രവാസി ഫെഡറേഷൻ വർക്കിങ് പ്രസിഡന്‍റുമായ പി.പി സുനീർ ഈ വീഡിയോ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചുകൊണ്ടു ബഹ്‌റൈൻ നവകേരളയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പങ്കാളിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.