ബഹ്‌റൈൻ നവകേരള രക്തദാനം 25ന്

മനാമ: ബഹ്‌റൈൻ നവകേരള മനാമ മേഘലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 25 ന് രാവിലെ 7 മണി മുതൽ 12 മണി വരെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ബ്ലഡ്‌ ബാങ്കിൽ വച്ച് രക്തദാന ക്യാമ്പ് നടത്തുന്നു. രക്തദാനത്തിന്റെ പ്രാധാന്യം മനസിലാക്കി കൂടുതൽ ആളുകളെ ഈ ഉദ്യമത്തിലേക്ക് എത്തിക്കുക എന്ന ദൗത്യമാണ് മനാമ മേഖല ഏറ്റെടുത്തിരിക്കുന്നതെന്ന് രക്ഷാധികാരി അഷ്‌റഫ്‌ കുരുത്തോല, പ്രസിഡന്റ്‌ അനു യൂസഫ്, സെക്രട്ടറി മനോജ്‌ മഞ്ഞക്കാല എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കൺവീനർ ജാൽവിൻ ജോൺസൻ (32269711), ജോ. കൺവീനർ പ്രശാന്ത് മാണിയത്ത് (32206503) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

Tags:    
News Summary - ബഹ്‌റൈൻ നവകേരള രക്തദാനം 25ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.