പത്രസമ്മേളനത്തിൽ ക്ലബ് ഭാരവാഹികൾ -ചിത്രം സത്യൻ പേരാമ്പ്ര
മനാമ: ബഹ്റൈൻ നാഷനൽ ഡേയോടനുബന്ധിച്ചും ക്ലബിന്റെ വാർഷിക ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായും ഇന്ത്യൻ ക്ലബ് വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. 2025 ഡിസംബർ 19, 20 തീയതികളിൽ ക്ലബ് പരിസരത്ത് വൈകീട്ട് ഏഴുമുതലാണ് ആഘോഷങ്ങൾ. ഈ വർഷത്തെ ആഘോഷങ്ങൾക്ക് ഇന്ത്യൻ ക്ലബിന്റെ 110ാം വാർഷികമെന്ന പ്രത്യേകതയുമുണ്ട്. പ്രശസ്തരായ ഗായകരെ അണിനിരത്തിക്കൊണ്ടുള്ള മെഗാ സംഗീതവിരുന്നാണ് ഡിസംബർ 19ന് നടക്കുക.
സോണി ടി.വി സൂപ്പർസ്റ്റാർ സിംഗർ വിജയിയായ മാസ്റ്റർ ആവിർഭാവ് പരിപാടിക്ക് നേതൃത്വം നൽകും. പശ്ചാത്തല ഗായകരായ ലിബിൻ സഖറിയ, മെറിൻ ഗ്രിഗറി എന്നിവരും സംഗീതരാവിൽ പങ്കെടുക്കും.
ഡിസംബർ 20ന് ക്രിസ്മസ് ട്രീ അലങ്കാര മത്സരവും കേക്ക് ബേക്കിങ് മത്സരവും നടക്കും. ക്രിസ്മസ് ട്രീ അലങ്കാര മത്സരം വൈകീട്ട് ഏഴ് മണി മുതൽ 10 വരെയാണ്. കേക്ക് ബേക്കിങ് മത്സരം രാത്രി എട്ടിന് ആരംഭിക്കും. ക്ലബ്ബിന്റെ 110ാം വാർഷികത്തിന്റെ സ്മരണാർഥം 110 കുട്ടികൾ പങ്കെടുക്കുന്ന കരോൾഗാനസംഘം ലൈവ് പ്രകടനം നടത്തും. 14 വയസ്സുവരെയുള്ള നൂറിലധികം കുട്ടികൾക്ക് സാന്റാ ക്ലോസിൽ നിന്ന് ക്രിസ്മസ് സമ്മാനങ്ങളും പരിപാടിയുടെ ഭാഗമായി ലഭിക്കും.
പരിപാടികൾക്ക് പ്രവേശനം സൗജന്യമാണ്. മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ത്യൻ ക്ലബ് റിസപ്ഷനിൽ നിന്ന് രജിസ്ട്രേഷൻ ഫോമുകൾ ലഭ്യമാണ്. 2025 ഡിസംബർ 15ന് മുമ്പ് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്കായി ക്ലബ് ഭാരവാഹികളുമായി ബന്ധപ്പെടാം: പ്രസിഡന്റ് ജോസഫ് ജോയ്: 39802800, ജനറൽ സെക്രട്ടറി അനിൽ കുമാർ ആർ.: 39623936, എന്റർടൈൻമെന്റ് സെക്രട്ടറി എസ്. നന്ദകുമാർ: 36433552, അസിസ്റ്റന്റ് എന്റർടൈൻമെന്റ് സെക്രട്ടറി വിനു ബാബു: 32228434, ഇവന്റ് കോർഡിനേറ്റർ ബിനോജ് മാത്യു: 33447494. പരിപാടിയുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിൽ ക്ലബ് ഭാരവാഹികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.