ബഹ്റൈൻ മലയാളി കൂട്ടായ്മയുടെ ‘പോന്നോണം '25’ പരിപാടിയിൽനിന്ന്
മനാമ: ബഹ്റൈൻ മലയാളി കൂട്ടായ്മ (ബി.എം.കെ) അണിയിച്ചൊരുക്കിയ ‘പോന്നോണം '25’ ഓണാഘോഷ പരിപാടി വർണാഭമായി. ഹാപ്പി ഹാൻഡ്സിന്റെ ബാനറിൽ മുരളീധരൻ പള്ളിയത്തിന്റെ സംവിധാന മികവിൽ വെള്ളിയാഴ്ച ഇന്ത്യൻ ക്ലബിലാണ് ആഘോഷം നടന്നത്.
ഹുസൈൻ അൽ ഷിഹാബ് ‘പോന്നോണം '25’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ബി.എം.കെ പ്രസിഡന്റ് ധന്യ മേനോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി എം.എസ്.പി. നായർ ആനയടി സ്വാഗതം പറഞ്ഞു. 24 ന്യൂസ് അസോസിയേറ്റ് എക്സിക്യൂട്ടിവ് എഡിറ്റർ ദീപക് ധർമടം മുഖ്യാതിഥിയായി പങ്കെടുത്തു. ബി.എം.കെ രക്ഷാധികാരി ബിനോയ് മൂത്താറ്റ്, ട്രഷറർ പ്രദീപ് കാട്ടിപ്പറമ്പിൽ, പ്രോഗ്രാം കൺവീനർ ജോമി ജോസഫ് (എന്റർടൈൻമെന്റ് സെക്രട്ടറി), ഹുസൈൻ അൽ ഷിഹാബ്, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, സാമൂഹിക പ്രവർത്തകൻ മോനി ഒടിക്കണ്ടത്തിൽ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ ഫ്രാൻസിസ് കൈതാരത്ത്, ബഷീർ അമ്പലായി, മോനി ഒടിക്കണ്ടത്തിൽ, പ്രകാശ് വടകര, ജയാമേനോൻ എന്നിവരെ മൊമന്റോ നൽകി ആദരിച്ചു.
ഉപദേശക സമിതി അംഗം അബ്ദുൾ റഹ്മാൻ പാട്ലയുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് ആഘോഷത്തിന് ചുക്കാൻ പിടിച്ചത്. വൈസ് പ്രസിഡന്റ് ബാബു എം.കെ, ജോയന്റ് സെക്രട്ടറി പ്രജിത്ത് പീതാംബരൻ, അസിസ്റ്റന്റ് ട്രഷറർ ലിഥുൻ, മെംബർഷിപ് സെക്രട്ടറി സുബിൻ ദാസ്, സ്പോർട്സ് വിങ് കൺവീനർ നിഖിൽരാജ്, ലേഡീസ് വിങ് കൺവീനർ അശ്വനി, ഷംഷാദ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ രാജേഷ് രാഘവ്, സുമേഷ്, വിമൽ മുരുകേശൻ, സുരേഷ്, ഷാജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ബി.എം.കെ ട്രഷറർ പ്രദീപ് കാട്ടിപ്പറമ്പിൽ കൃതജ്ഞത രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.