ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്റ്റ് ഫോറം ലോഗോ പ്രകാശനത്തിൽനിന്ന്
മനാമ: ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്റ്റ് ഫോറം ലോഗോ പ്രകാശനം നടത്തി. ഉമ്മുൽ ഹസം കിംസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കൂട്ടായ്മയുടെ രക്ഷാധികാരിയും സീനിയർ അംഗവുമായ മുഹമ്മദലി കെ.ടി (ദാർ അൽ ശിഫ) യാണ് ലോഗോ പ്രകാശനം നിർവഹിച്ചത്.കൂട്ടായ്മയുടെ രക്ഷാധികാരി ബഷീർ അമ്പലായി ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്റ്റ് ഫോറത്തിനുവേണ്ടി ലോഗോ തയാറാക്കിയ ഫസലുൽ ഹഖിനെ (ഫസൽ ഭായ്) അമ്പലായി റിയൽ എസ്റ്റേറ്റ് സ്പോൺസർ ചെയ്ത സമ്മാനം നൽകി വേദിയിൽ അനുമോദിച്ചു. കൂട്ടായ്മയുടെ രക്ഷാധികാരി എൻ.കെ. മുഹമ്മദലി മലപ്പുറം ആശംസ നേർന്നു സംസാരിച്ചു. ബഹ്റൈനിലെ സാമൂഹിക-വിദ്യാഭ്യാസ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ പ്രസിഡന്റ് സലാം മമ്പാട്ടുമൂല അധ്യക്ഷതവഹിച്ചു.
ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല സ്വാഗതവും ട്രഷറർ അലി അഷറഫ് നന്ദിയും പറഞ്ഞു. ഓർഗനൈസിങ് സെക്രട്ടറി മൻഷീർ കൊണ്ടോട്ടി, മറ്റു ഭാരവാഹികളായ മുനീർ ഒരവക്കോട്ടിൽ, രാജേഷ് വി.കെ, ഷബീർ മുക്കൻ, സകരിയ്യ തുടങ്ങിയവർ നേതൃത്വം നൽകി.ഭാരവാഹികളായ അഷറഫ് കുന്നത്തുപറമ്പിൽ, ജഷീർ ചങ്ങരംകുളം, വാഹിദ് ബിയ്യത്തിൽ, റസാഖ് പൊന്നാനി, രഘുനാഥ്, ഇസ്സുദ്ദീൻ പാലത്തിങ്ങൽ, പി. മുജീബ്റഹ്മാൻ പുറത്തൂർ, മുജീബ് പൊന്നാനി, ബഷീർ തറമ്മൽ, സാജിദ് കരുളായി, ഫിറോസ് വെളിയങ്കോട്, ആബിദ് താനാളൂർ, മനു തറയത്ത്, രജീഷ് ആർ.പി, ബാബു എം.കെ, മഹ്റൂഫ് അലി, റഷീദ്, ബക്കർ, മമ്മുകുട്ടി, ജോമോൻ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.