മനാമ: ബഹ്റൈനിലെ ആദ്യ ഏകീകൃത കുടുംബ നിയമത്തിന് പാർലമെൻറ് അംഗീകാരം നൽകി. െഎകകണ്ഠേനയാണ് നിയമം പാസാക്കിയത്.കഴിഞ്ഞ ഏപ്രിലിൽ ശൂറ കൗൺസിലാണ് ബിൽ നിർദേശിച്ചത്. വിവാഹമോചനം, കുട്ടികളുടെ രക്ഷാകർതൃത്വം, ഗാർഹിക പീഡനം, സ്വത്തവകാശ കേസ് എന്നിവയിൽ സുന്നി, ശിയ വിഭാഗങ്ങളിൽ പെടുന്ന സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് ഇതിെൻറ ലക്ഷ്യം. പുതിയ നിയമം 16 വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ വിവാഹം വിലക്കുന്നുണ്ട്.
പ്രത്യേക സാഹചര്യങ്ങളിൽ ജഡ്ജിയുടെ അംഗീകാരത്തോടെ മാത്രം ഇൗ പ്രായത്തിന് താഴെയുള്ളവർക്ക് വിവാഹം നടത്താം. നിലവിൽ ശൈശവ വിവാഹത്തിന് രാജ്യത്ത് വിലക്കില്ല. നിയമം പുനപരിശോധനക്കായി ശൂറ കൗൺസിലിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.