ബഹ്‌റൈൻ കരുവന്നൂർ കുടുംബം ഷിഹാബ് അനുശോചന പരിപാടിയിൽ നിന്ന്

ബഹ്‌റൈൻ കരുവന്നൂർ കുടുംബം ഷിഹാബ് അനുശോചനം നടത്തി

മനാമ: ഒരാഴ്ച മുമ്പ് ബഹ്റൈനിൽ വെച്ച് മരണപ്പെട്ട തൃശൂർ കരുവന്നൂർ പൊട്ടുചിറ പാലക്കൽ അബ്ദുൽ റഹിമാൻ ഷിഹാബിന്റെ വിയോഗത്തിൽ ബഹ്‌റൈൻ കരുവന്നൂർ കുടുംബം (ബി.കെ.കെ) അനുശോചനയോഗം ചേർന്നു. മനാമ കെ. സിറ്റി ഹാളിൽ ചേർന്ന അനുശോചന യോഗത്തിൽ ബി.കെ.കെ. പ്രസിഡന്റ് സിബി.

എം.പി.അധ്യക്ഷനായിരുന്നു. മുഖ്യ രക്ഷാധികാരി ഷാജഹാൻ കരുവന്നൂർ അനുശോചന പ്രഭാഷണം നടത്തി. സെക്രട്ടറി അനൂപ് അഷ്‌റഫ്‌ സ്വാഗതവും, ട്രഷറർ ജെൻസിലാൽ എ. വി. നന്ദിയും പറഞ്ഞു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബഷീർ തറയിൽ, കെ. വി.രഘുനാഥ്, ഷില്ലോ പി. ജെ. എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

Tags:    
News Summary - Bahrain Karuvannur family expresses condolences to Shihab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.