ഗസ്സയിൽ മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ആക്രമണം; അപലപിച്ച് ബഹ്‌റൈൻ ജേണലിസ്റ്റ്സ് അസോസിയേഷൻ

മനാമ: ഗസ്സയിൽ മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ ഇസ്രായേലി ആക്രമണത്തെ ബഹ്‌റൈൻ ജേണലിസ്റ്റ്സ് അസോസിയേഷൻ (ബി.ജെ.എ) ശക്തമായി അപലപിച്ചു. കഴിഞ്ഞ ദിവസം അഞ്ച് ഫലസ്തീൻ മാധ്യമപ്രവർത്തകരും ഫോട്ടോഗ്രാഫർമാരും കൊല്ലപ്പെട്ടതോടെ ഗസ്സയിൽ രക്തസാക്ഷികളായ മാധ്യമപ്രവർത്തകരുടെ എണ്ണം 237 ആയി.

സത്യം ലോകത്തെ അറിയിക്കാൻ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന എല്ലാ മാധ്യമപ്രവർത്തകർക്കും ബി.ജെ.എ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മാധ്യമപ്രവർത്തകർക്ക് സുരക്ഷിതമായ അന്തരീക്ഷത്തിൽ ജോലി ചെയ്യാനുള്ള അവസരം നൽകണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങൾക്കും ആക്രമണങ്ങൾക്കുമെതിരെ ശക്തമായ പിന്തുണയും ബി.ജെ.എ ആവർത്തിച്ചു.

ഫലസ്തീൻ ജേണലിസ്റ്റ്സ് സിൻഡിക്കേറ്റിലെ സഹപ്രവർത്തകരെയും സഹോദരങ്ങളെയും ബി.ജെ.എ അനുശോചനം അറിയിച്ചു. കഴിഞ്ഞ ദിവസം ഇ​സ്രാ​യേ​ൽ നടത്തിയ വ്യോ​മാ​ക്ര​മ​ണ​ത്തി​ലാണ് ഗ​സ്സ​യി​ൽ ആ​റ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ കൊ​ല്ല​പ്പെ​ട്ടത്. അ​ൽ​ജ​സീ​റ റി​പ്പോ​ർ​ട്ട​ർ​മാ​രാ​യ അ​ന​സ് അ​ൽ ശ​രീ​ഫ്, മു​ഹ​മ്മ​ദ് ഖു​റൈ​ഖ്, കാ​മ​റ ഓ​പ​റേ​റ്റ​ർ​മാ​യ ഇ​ബ്രാ​ഹീം സ​ഹീ​ർ, മു​ഹ​മ്മ​ദ് നൗ​ഫ​ൽ, മു​ആ​മീ​ൻ അ​ലി​വ എ​ന്നി​വ​രും യൂ​ട്യൂ​ബ് ചാ​ന​ൽ പ്ര​വ​ർ​ത്ത​ക​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​ലി​ദി​യു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

അ​ൽ ശി​ഫ ആ​ശു​പ​ത്രി​യു​ടെ മെ​യി​ൻ ഗേ​റ്റി​ന് സ​മീ​പ​ത്തു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഇ​വ​ർ കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല്ല​പ്പെ​ടു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് എ​ക്സി​ൽ പോ​സ്റ്റ് ചെ​യ്ത വി​ഡി​യോ​യി​ൽ, ഗ​സ്സ സി​റ്റി​യു​ടെ കി​ഴ​ക്ക്, തെ​ക്ക് ഭാ​ഗ​ങ്ങ​ളി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​കു​ന്ന​താ​യി പ​റ​ഞ്ഞി​രു​ന്നു.

Tags:    
News Summary - Bahrain Journalists Association condemns attacks on journalists in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.