ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഗാ​ർ​ഡ​ൻ ഷോ ​വി​ശ​ദീ​ക​രി​ച്ച് ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

എ​ൻ.​ഐ.​എ.​ഡി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ശൈ​ഖ മ​റാം ബി​ൻ​ത് ഈ​സ ആ​ൽ ഖ​ലീ​ഫ സം​സാ​രി​ക്കു​ന്നു

ബഹ്‌റൈൻ ഇന്റർനാഷനൽ ഗാർഡൻ ഷോ മാർച്ച് ഒമ്പതുമുതൽ

മ​നാ​മ: ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഗാ​ർ​ഡ​ൻ ഷോ​യു​ടെ 2023 എ​ഡി​ഷ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ​യും രാ​ജാ​വി​ന്റെ പ​ത്നി​യും നാ​ഷ​ന​ൽ ഇ​നി​ഷ്യേ​റ്റി​വ് ഫോ​ർ അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഡെ​വ​ല​പ്‌​മെ​ന്റി​ന്റെ ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്റു​മാ​യ പ്രി​ൻ​സ​സ് സ​ബീ​ക്ക ബി​ൻ​ത് ഇ​ബ്രാ​ഹീം ആ​ൽ ഖ​ലീ​ഫ​യു​ടെ​യും ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച് ഒ​മ്പ​തി​ന് തു​ട​ങ്ങും. സാ​ഖി​റി​ലെ എ​ക്‌​സി​ബി​ഷ​ൻ വേ​ൾ​ഡി​ൽ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​നം മാ​ർ​ച്ച് ഒ​മ്പ​തി​ന് ഉ​ച്ച​യ്ക്ക് ഒ​ന്നു​മു​ത​ൽ രാ​ത്രി ഒ​മ്പ​തു​വ​രെ​യും മാ​ർ​ച്ച് 10 മു​ത​ൽ 12 വ​രെ രാ​വി​ലെ 10 മു​ത​ൽ രാ​ത്രി ഒ​മ്പ​തു​വ​രെ​യും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വീ​ക്ഷി​ക്കാം. ഗാ​ർ​ഡ​ൻ ഷോ ​വ്യാ​പാ​ര​മേ​ള കൂ​ടി​യാ​യ​തി​നാ​ൽ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വ്യാ​പാ​​രം വി​പു​ലീ​ക​രി​ക്കു​ന്ന​തി​നു​മു​ള്ള അ​വ​സ​ര​മാ​ണെ​ന്ന് നാ​ഷ​ന​ൽ ഇ​നീ​ഷ്യേ​റ്റി​വ് ഫോ​ർ അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ ഡെ​വ​ല​പ്‌​മെ​ന്റി​ന്റെ (എ​ൻ.​ഐ.​എ.​ഡി) സെ​ക്ര​ട്ട​റി ജ​ന​റ​ൽ ശൈ​ഖ മ​റാം ബി​ൻ​ത് ഈ​സ ആ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു.

ഉ​ദ്യാ​ന​പ​രി​പാ​ല​നം സം​ബ​ന്ധി​ച്ച അ​നു​ഭ​വ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും കൈ​മാ​റാ​നും പൂ​ന്തോ​ട്ട പ​രി​പാ​ല​നം, ഹ​രി​ത ഇ​ട​ങ്ങ​ൾ, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം എ​ന്നി​വ​യി​ലെ മി​ക​ച്ച മാ​ർ​ഗ​ങ്ങ​ളെ​യും കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്താ​നു​മു​ള്ള അ​വ​സ​ര​ങ്ങ​ൾ​ക്ക് മേ​ള അ​വ​സ​ര​മൊ​രു​ക്കും. അ​തു​കൂ​ടാ​തെ വി​ജ്ഞാ​നം വ​ർ​ധി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണി​തെ​ന്നും സെ​ക്ര​ട്ട​റി ജ​ന​റ​ൽ പ​റ​ഞ്ഞു.

പ്ര​ദ​ർ​ശ​ന​വു​മാ​യി സ​ഹ​ക​രി​ക്കു​ന്ന ബ​ഹ്‌​റൈ​ൻ വേ​ൾ​ഡ് ട്രേ​ഡ് സെ​ന്റ​ർ, ഗ​ൾ​ഫ് പെ​ട്രോ​കെ​മി​ക്ക​ൽ ഇ​ൻ​ഡ​സ്ട്രീ​സ് ക​മ്പ​നി (ജി.​പി.​ഐ.​സി), അ​ലു​മി​നി​യം ബ​ഹ്‌​റൈ​ൻ (ആ​ൽ​ബ), അ​ൽ സ​ലാം ബാ​ങ്ക്, ബ​ഹ്‌​റൈ​ൻ നാ​ഷ​ണ​ൽ ഗ്യാ​സ് ക​മ്പ​നി (ബ​നാ​ഗാ​സ്), കു​വൈ​റ്റ് ഫി​നാ​ൻ​സ് ഹൗ​സ് (കെ.​എ​ഫ്‌.​എ​ച്ച്), സൗ​ദി ടെ​ലി​കോം ക​മ്പ​നി എ​ന്നി​വ​ക്ക് ശൈ​ഖ മ​റാം ന​ന്ദി അ​റി​യി​ച്ചു.  

Tags:    
News Summary - Bahrain International Garden Show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-24 03:54 GMT